ETV Bharat / city

'മകന്‍ ഇങ്ങനെയായിരുന്നില്ല,അഞ്ചുവര്‍ഷമായി വന്നിട്ട് '; വികാരാധീനയായി സനു മോഹന്‍റെ അമ്മ - സനു മോഹൻ

13 കാരി വൈഗയുടെ കൊലപാതകത്തില്‍ അച്ഛനായ സനു മോഹൻ പൊലീസ് കസ്റ്റഡിയിലാണ്.

sanu mohans mother reaction  baby death news  sanu mohan arrested news  വൈഗ കൊലപാതകം  സനു മോഹൻ  കൊലപാതകം വാര്‍ത്തകള്‍
"എന്‍റെ മോൻ ഇങ്ങനെ ആയിരുന്നില്ല"; വികാരാധിതയായി സനു മോഹന്‍റെ അമ്മ
author img

By

Published : Apr 19, 2021, 4:12 PM IST

Updated : Apr 19, 2021, 4:40 PM IST

ആലപ്പുഴ : പതിമൂന്ന് വയസുകാരിയായ മകൾ വൈഗയെ കൊലപ്പെടുത്തിയ കൊച്ചി സ്വദേശി സനു മോഹനെക്കുറിച്ച് വികാരാധീനയായി പ്രതികരിച്ച് അമ്മ സരള. സനുമോഹൻ ഇങ്ങനെയായിരുന്നില്ല. അഞ്ച് വർഷമായി മകൻ വീട്ടില്‍ വന്നിട്ട്. ആറ് മാസം മുൻപ് നാട്ടിൽ എത്തിയെങ്കിലും വീട്ടിലേക്ക് വന്നില്ല. നാട്ടിലുള്ള അവരുടെ വീട്ടിലേക്കാണ് സനു പോയത്. മകനുമായി സംസാരിക്കണമെന്നുണ്ടായിരുന്നെങ്കിലും ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. വൈഗ മരിച്ച ശേഷമാണ് ഇവർ കൊച്ചിയിലുണ്ടന്ന് അറിഞ്ഞതെന്നും അമ്മ പറഞ്ഞു.

'മകന്‍ ഇങ്ങനെയായിരുന്നില്ല,അഞ്ചുവര്‍ഷമായി വന്നിട്ട് '; വികാരാധീനയായി സനു മോഹന്‍റെ അമ്മ

കൂടുതല്‍ വായനയ്‌ക്ക്: സനുമോഹന്‍റെ മൊഴി ശാസ്ത്രീയമായി തെളിയിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍

അമ്മയെന്ന നിലയിൽ മകനോട് ഏറെ സ്നേഹമുണ്ട്.അവന്‍ ജീവിച്ചിരുപ്പുണ്ടെന്നറിഞ്ഞതിൽ ആശ്വാസമെന്നും അവര്‍ പറഞ്ഞു. അതേസമയം, സനു മോഹനെ കൊച്ചിയിൽ അന്വേഷണ സംഘം ചോദ്യം ചെയ്തു. കടബാധ്യതയാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നാണ് ഇയാളുടെ മൊഴി. മകളെ കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നും പക്ഷേ വൈഗ മരിച്ചതോടെ ജീവനൊടുക്കാന്‍ ഭയം തോന്നിയെന്നും സനു മോഹന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇയാള്‍ പലതും മാറ്റിപ്പറയുകയാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയനാക്കേണ്ടതുണ്ടെന്നും അന്വേഷണസംഘം അറിയിച്ചു.

Last Updated : Apr 19, 2021, 4:40 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.