ETV Bharat / city

തടവുകാരെ കോടതിയിൽ ഹാജരാക്കാൻ ഇനി വീഡിയോ കോൺഫറൻസിംഗ്; പരിഷ്കരണത്തിന് ഒരുങ്ങി ജയിൽ വകുപ്പ്

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കോടതികളിലും ഇതിനുള്ള സംവിധാനം ഒരുക്കും. പദ്ധതിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

തടവുകാരെ കോടതിയിൽ ഹാജരാക്കാൻ ഇനി വീഡിയോ കോൺഫറൻസിംഗ്; പരിഷ്കരണത്തിന് ഒരുങ്ങി ജയിൽ വകുപ്പ്
author img

By

Published : Sep 5, 2019, 1:46 AM IST

ആലപ്പുഴ: തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിന് പകരം ഒക്ടോബർ മാസം മുതൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ കോടതി നടപടിയുടെ ഭാഗമാക്കുമെന്ന് ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ആലപ്പുഴ സബ് ജയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കോടതികളിലും ഇതിനുള്ള സംവിധാനം ഒരുക്കും. പദ്ധതിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഉടൻ തന്നെ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും ഇതുവഴി ജയിൽ വകുപ്പിനും സർക്കാരിനും തടവുകാരെ ജയിലിൽ നിന്ന് കോടതിയിലേക്ക് എത്തിക്കുന്നതിനുള്ള ചിലവ് കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ പൊലീസ് വകുപ്പിൽ നിന്നാണ് തടവുകാർക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ദിനംപ്രതി 1000 മുതൽ 2000 വരെ പോലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ ഇതിനായി നിയോഗിച്ചിട്ടുള്ളത്. വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വരുന്നതോടെ ഇത്തരത്തിൽ സുരക്ഷാ ചുമതലയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കാൻ കഴിയുമെന്നും അതുവഴിയുണ്ടാകുന്ന സാമ്പത്തിക ചെലവ് പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു. സംവിധാനം നടപ്പാക്കുന്നതോടു കൂടി ഇത്തരത്തിലുള്ള പൊലീസുകാരുടെ സേവനം ക്രമസമാധാനപാലനത്തിലും കൂടുതലായി ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Intro:തടവുകാരെ കോടതിയിൽ ഹാജരാക്കുന്നതിന് പകരം ഒക്ടോബർ മാസം മുതൽ വീഡിയോ കോൺഫറൻസിംഗ് സംവിധാനത്തിലൂടെ കോടതി നടപടിയുടെ ഭാഗമാകും എന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. ആലപ്പുഴ സബ് ജയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Body:സംസ്ഥാനത്തെ എല്ലാ ജയിലുകളിലും കോടതികളിലും ഇതിനുള്ള സംവിധാനം ഒരുക്കും. പദ്ധതിയുടെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഉടൻ തന്നെ പദ്ധതി പ്രാബല്യത്തിൽ വരുമെന്നും ഇതുവഴി ജയിൽ വകുപ്പിനും സർക്കാരിനും തടവുകാരെ ജയിലിൽ നിന്ന് കോടതിയിലേക്ക് എത്തിക്കുന്നതിനുള്ള ചിലവ് കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. നിലവിൽ പോലീസ് വകുപ്പിൽ നിന്നാണ് തടവുകാർക്കുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുന്നത്. ദിനംപ്രതി 1000 മുതൽ 2000 വരെ പോലീസ് ഉദ്യോഗസ്ഥരാണ് നിലവിൽ ഇതിനായി നിയോഗിച്ചിട്ടുള്ളത്. വീഡിയോ കോൺഫറൻസ് സംവിധാനം നിലവിൽ വരുന്നതോടെ ഇത്തരത്തിൽ സുരക്ഷാ ചുമതലയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കാൻ കഴിയുമെന്നും അതുവഴിയുണ്ടാകുന്ന സാമ്പത്തിക ചിലവ് പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെന്നും സംവിധാനം നടപ്പാക്കുന്നത് കൂടി ഇത്തരത്തിലുള്ള പോലീസുകാരുടെ സേവനം ക്രമസമാധാനപാലനത്തിലും കൂടുതലായി ഉപയോഗിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Conclusion:

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.