ETV Bharat / city

ആലപ്പുഴയില്‍ റൈഫിള്‍ ക്ലബ്; രാജ്യാന്തര താരങ്ങളെ വളർത്തിയെടുക്കുമെന്ന് മുഖ്യമന്ത്രി - ആലപ്പുഴ ജില്ലാറൈഫിൾ ക്ലബ്

ചേർത്തല സെന്‍റ് മൈക്കിൾസ് കോളേജ് ക്യാമ്പസിലെ ആലപ്പുഴ ജില്ലാ റൈഫിൾ ക്ലബിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ലോക കായിക ഭൂപടത്തിൽ തന്നെ കേരളത്തെ അടയാളപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  കേരളത്തിലെ ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആലപ്പുഴയിലും ഇനി റൈഫിള്‍ ക്ലബ്
author img

By

Published : Sep 2, 2019, 11:50 AM IST

Updated : Sep 2, 2019, 12:34 PM IST

ആലപ്പുഴ: ആലപ്പുഴയില്‍ പുതിയ റൈഫിള്‍ ക്ലബിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചേർത്തല സെന്‍റ് മൈക്കിൾസ് കോളേജ് ക്യാമ്പസിലാണ് ക്ലബ് പ്രവര്‍ത്തനമാരംഭിച്ചത്. രാജ്യാന്തര നിലവാരമുള്ള താരങ്ങളെ വളർത്തിയെടുക്കാൻ ക്ലബ് വലിയ സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആലപ്പുഴയിലും ഇനി റൈഫിള്‍ ക്ലബ്

കായികതാരങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുകയെന്നതാണ് സർക്കാരിന്‍റെ നയം. ലോക കായിക ഭൂപടത്തിൽ തന്നെ കേരളത്തെ അടയാളപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ തലത്തിൽത്തന്നെ റൈഫിൾ ക്ലബ് ശ്രദ്ധിക്കപ്പെടുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. തിലോത്തമൻ പറഞ്ഞു. എ.എം ആരിഫ് എം പി, റൈഫിൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് കൂടിയായ ഡി.ഐ.ജി നാഗരാജു, എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാർ, എറണാകുളം ജില്ലാ കലക്‌ടര്‍ എസ് സുഹാസ്, ആലപ്പുഴ ജില്ലാ പൊലീസ് മേധാവി കെ എം ടോമി എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.

Intro:Body:മികവുറ്റ താരങ്ങളെ വളർത്തിയെടുക്കാൻ
റൈഫിൾ ക്ലബ് വഴിയൊരുക്കും : മുഖ്യമന്ത്രി

ആലപ്പുഴ:ദേശീയ -അന്താരാഷ്ട്ര തലത്തിൽ പ്രാഗത്ഭ്യം തെളിയിക്കാൻ പര്യാപ്തരായ താരങ്ങളെ വളർത്തിയെടുക്കാൻ റൈഫിൾ ക്ലബ് വലിയ സംഭാവന ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഷൂട്ടിംഗ് രംഗത്ത് വലിയ നേട്ടങ്ങൾ കൊയ്യാൻ ക്ലബ് വഴിയൊരുക്കും. ആലപ്പുഴ ജില്ലാറൈഫിൾ ക്ലബ് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ക്യാംപസിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.

കായികതാരങ്ങൾക്ക് വലിയ പ്രോത്സാഹനം നൽകുകയെന്നതാണ് സർക്കാരിന്റെ നയം. ഇത്തരത്തിൽ അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിലൂടെ ലോക കായിക ഭൂപടത്തിൽ തന്നെ കേരളത്തെ അടയാളപ്പെടുത്താൻ കഴിയും. കേരളത്തിലെ ജനങ്ങളുടെ കായികക്ഷമത വർധിപ്പിക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയതലത്തിൽ തന്നെ കായികഭൂപടത്തിൽ റൈഫിൾ ക്ലബ് ഇടംപിടിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി പി .തിലോത്തമൻ പറഞ്ഞു. അഡ്വ.എ എം ആരിഫ് എം പി, റൈഫിൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡി ഐ ജി നാഗരാജു, എറണാകുളം റേഞ്ച് ഡി ഐ ജി കാളിരാജ് മഹേഷ് കുമാർ, എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്, ആലപ്പുഴ ജില്ലാ പോലീസ് മേധാവി കെ എം ടോമി എന്നിവർ പങ്കെടുത്തു.Conclusion:
Last Updated : Sep 2, 2019, 12:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.