ആവേശത്തുഴയെറിയാൻ മണിക്കൂറുകൾ മാത്രം; ഒരുക്കങ്ങൾ പൂര്‍ണം - nehru-trophy-boat-race-today
ആഗസ്റ്റ് 31 മുതല്‍ നവംബർ 23 വരെയാണ് സിബിഎല്‍. കനത്ത മഴയെത്തുടർന്നായിരുന്നു 67-ാമത് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
ആലപ്പുഴ: പുന്നമടയുടെ ജലമാമാങ്കത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. കേരളത്തിന്‍റെ കായൽപരപ്പുകളിൽ ആവേശത്തിന്‍റെ ഓളം നിറച്ചുകൊണ്ട് നെഹ്റു ട്രോഫിക്കൊപ്പം കന്നി ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ (സിബിഎൽ) ആദ്യ മത്സരവും ഇന്ന് നടക്കും. കേരളത്തിലെ പ്രധാന വള്ളംകളികളെ കൂട്ടിയിണക്കി ആഗസ്റ്റ് 31 മുതല്‍ നവംബർ 23 വരെയാണ് സിബിഎല്‍ നടക്കുക. കനത്ത മഴയെത്തുടർന്നായിരുന്നു 67ാമത് നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്.
79 ജലരാജാക്കന്മാരാണ് ഇക്കുറി നെഹ്‌റുട്രോഫിയിൽ പങ്കെടുക്കുന്നത്. മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ 3 വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻ വള്ളങ്ങൾ മാറ്റുരക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ 10 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ ആറ് വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ നാല് വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 10 വള്ളങ്ങളും നാല് ചുരുളൻ വള്ളങ്ങളും ആറ് തെക്കനോടി വള്ളങ്ങളും ഉൾപ്പടെ 56 ചെറുവള്ളങ്ങളും മത്സരരംഗത്തുണ്ട്. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും. ഉച്ചക്ക് രണ്ട് മണിക്ക് ശേഷം ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. മികച്ച സമയത്തിൽ ഫിനിഷ് ചെയ്യുന്ന നാല് വള്ളങ്ങളാണ് ഫൈനലിൽ നെഹ്റു ട്രോഫിക്കായി തുഴയെറിയുക. ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളുടെ ഫൈനലിന് ശേഷമായിരിക്കും നെഹ്റ്രു ട്രോഫി ഫൈനൽ മത്സരം.
പുന്നമടയിൽ വള്ളംകളിക്ക് വിസിൽ മുഴങ്ങുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നടക്കമെത്തുന്ന ആയിരക്കണക്കിന് വള്ളംകളി പ്രേമികളുടെ ആവേശം വാനോളം ഉയരും. കാണികൾക്കും തുഴച്ചിലുകാർക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിനും മുഖ്യാതിഥിയായുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഓരോ വിഭാഗം ടിക്കറ്റ് എടുത്തവർക്കും സൗകര്യപ്രദമായി ഇരുന്ന് മത്സരം കാണാൻ സാധിക്കുന്ന തരത്തിലുള്ള പവലിയനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. പരാതികളില്ലാതെ വിജയികളെ കണ്ടെത്തുന്നതിന് കുറ്റമറ്റ രീതിയിലുള്ള സ്റ്റാർട്ടിങ് സംവിധാനമാണ് ഇത്തണവയും ഒരുക്കിയിട്ടുള്ളത്. ജലമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ജില്ലാ കലക്ടർ അദീല അബ്ദുള്ള, സബ് കലക്ടർ വിആർ കൃഷ്ണതേജാ തുടങ്ങിയവർ കലക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു.
ആലപ്പുഴ: പുന്നമടയുടെ ജലമാമാങ്കത്തിന് ഇനി മണിക്കൂറുകൾ ബാക്കി. വിവിധ ടീമിന്റെ തുഴച്ചിൽക്കാർക്കിന്ന് തീവ്ര പരിശ്രമത്തിന്റേയും കാത്തിരിപ്പിന്റേയും അവസാന ദിവസമാണ്. പുന്നമടയിൽ 67-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് നാളെ(31ന്) വിസിൽ മുഴങ്ങുമ്പോൾ വിദേശ രാജ്യങ്ങളിൽ നിന്നടക്കമെത്തുന്ന ആയിരകണക്കിന് വള്ളംകളി പ്രേമികളുടെ ആവേശം വാനോളം ഉയരും. കാണികൾക്കും തുഴച്ചിൽകാർക്കുമൊപ്പം വള്ളംകളിയെ ഹരം കൊള്ളിക്കാൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ എത്തുമെന്ന് ഉറപ്പായതോടെ കാണികൾ ആവേശത്തിലാണ്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ആദ്യ മത്സരമെന്നതും ഇത്തവണത്തെ നെഹ്റു ട്രോഫിയുടെ പ്രാധാന്യം കൂട്ടുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഓരോ വിഭാഗം ടിക്കറ്റ് എടുത്തവർക്കും സൗകര്യപ്രദമായി ഇരുന്നു മത്സരം കാണാൻ സാധിക്കുന്ന തരത്തിലുള്ള പവലിയനുകളാണ് ഇക്കുറി തയ്യാറാക്കിയിട്ടുള്ളത്.
ജലമേളയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കളക്ട്രേറ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി . ജില്ലാ കളക്ടർ ആദില അബ്ദുല്ല , സബ് കളക്ടർ വി.ആർ കൃഷ്ണാതേജാ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു തുടർന്ന് നെഹ്‌റു ട്രോഫി സ്റ്റാർട്ടിങ് ഡിവൈസിന്റെ പ്രവർത്തനം, പന്തലുകളുടെ സുരക്ഷ എന്നിവ വിലയിരുത്തി.
79 ജലരാജാക്കന്മാരാണ് ഇക്കുറി നെഹ്‌റുട്രോഫിയിൽ പങ്കെടുക്കുന്നത്. ചുണ്ടൻ മത്സരയിനത്തിൽ 20 വള്ളങ്ങളും പ്രദർശന മത്സരത്തിൽ 3 വള്ളങ്ങളും ഉൾപ്പടെ 23 ചുണ്ടൻവള്ളങ്ങൾ മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തിൽ 10 വള്ളങ്ങളും വെപ്പ് ബി വിഭാഗത്തിൽ 6 വള്ളങ്ങളും ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ 16 വള്ളങ്ങളും ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തിൽ 10 വള്ളങ്ങളും 4 ചുരുളൻ വള്ളങ്ങളും 6 തെക്കനോടി വള്ളങ്ങളും ഉൾപ്പെടെ 56 ചെറുവള്ളങ്ങൾ ആണ് മത്സരരംഗത്തുള്ളത്. രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരങ്ങളോടെ ജലമേളയുടെ ട്രാക്കുണരും.
ചുണ്ടൻ വള്ളങ്ങളുടെ ആറു ഹീറ്റ്‌സ് മത്സരങ്ങളും ഒരു പ്രദർശന മത്സരവുമാണുള്ളത്. ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങളെല്ലാം ഉച്ചകഴിഞ്ഞാണ്. ചുണ്ടൻവള്ളങ്ങളുടെ ആദ്യത്തെ നാല് ഹീറ്റ്‌സിൽ മൂന്നുട്രാക്കുകളിലും അവസാനത്തെ രണ്ട് ഹീറ്റ്‌സിൽ നാല് ട്രാക്കുകളിലുമാണ് മത്സരം. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്‌റു ട്രോഫിയിൽ മുത്തമിടാൻ മത്സരിക്കുക. എല്ലാ പവലിയനുകളിലും സി.സി.ടി.വി നിരീക്ഷണത്തിന് പ്രത്യേക കണ്ട്രോൾ റൂമും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ പോലെ തന്നെ കുറ്റമറ്റ രീതിയിലുള്ള സ്റ്റാർട്ടിംഗ് സംവിധാനമാണ് ഇത്തണവയും. Conclusion: