ETV Bharat / city

അദ്വാനിയും കുടുംബവും മാരാരിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി - L K Advani and family visited mararikulam temple

അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് മാരാരിക്കുളത്ത് അദ്ദേഹത്തിനും കുടുംബത്തിനുമായി ഒരുക്കിയത്.

എല്‍. കെ. അദ്വാനിയും കുടുംബവും മാരാരിക്കുളം ക്ഷേത്രദര്‍ശനം നടത്തി
author img

By

Published : Sep 4, 2019, 12:12 PM IST

Updated : Sep 4, 2019, 12:44 PM IST

ആലപ്പുഴ: ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍.കെ. അദ്വാനിയും കുടുംബവും മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് അദ്ദേഹത്തിനും കുടുംബത്തിനുമായി ഒരുക്കിയത്. ദീപാരാധന തൊഴുത ശേഷം പ്രധാന വഴിപാടായ രുദ്രാഭിഷേകവും നടത്തി. ക്ഷേത്ര ഭരണസമിതി 51 രുദ്രാക്ഷവും നടരാജവിഗ്രഹവും അദ്ദേഹത്തിന് സമ്മാനിച്ചു. ഒരാഴ്‌ചത്തെ ആലപ്പുഴ സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് അദ്ദേഹവും കുടുംബവും എത്തിയത്.

അദ്വാനിയും കുടുംബവും മാരാരിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

മാരാരിക്കുളം റിസോര്‍ട്ടിലാണ് താമസ സൗകര്യം ഒരുക്കിയത്. റിസോര്‍ട്ടില്‍ അടുത്ത ദിവസം വിപുലമായ ഓണാഘോഷം ഒരുക്കിയിട്ടുണ്ട്. ഓണക്കാലത്ത് കേരളത്തില്‍ എത്താനായതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. അദ്വാനി എത്തിയതറിഞ്ഞ് ബി.ജെ.പി. നേതാക്കളടക്കം നിരവധി ആളുകള്‍ മാരാരിക്കുളം മഹാദേവ ക്ഷേത്രത്തില്‍ അദ്ദേഹത്തെ കാണാന്‍ എത്തി.

Intro:Body:മുൻ ഉപപ്രധാനമന്ത്രിയും ബി.ജെ.പി. മുതിർന്നനേതാവുമായ എൽ.കെ.അദ്വാനി ആലപ്പുഴ മാരാരിക്കുളം മഹാദേവക്ഷേത്രത്തിൽ ദർശനം നടത്തി.
അതീവ സുരക്ഷ ക്രമീകരണങ്ങളാണ് മാരാരിക്കുളത്ത്
ഒരുക്കിയിരുന്നത്.
കുടുംബാംഗങ്ങൾക്കൊപ്പം
അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിലെത്തിയത്.

ആലപ്പുഴയിൽ ഒരാഴ്ച വിശ്രമത്തിനായാണ്
എൽ കെ അദ്വാനിയും കുടുംബങ്ങളും എത്തിയത്. മാരാരിക്കുളത്തെ റിസോർട്ടിലാണ് താമസം.
ഇവിടെ
നിന്നും അധിക ദൂരത്തിലല്ലാത്ത ക്ഷേത്രത്തെക്കുറിച്ച്
ചോദിച്ചറിഞ്ഞ അദ്ദേഹം ദർശനത്തിനു താൽപര്യം അറിയിക്കുകയായിരുന്നു.
മുൻ ഉപപ്രധാന മന്ത്രികൂടിയായ നേതാവിനെയും കുടുംബാഗംങ്ങളെയും സ്വീകരിക്കാൻ‌ വലിയ സജീകരണങ്ങൾ ഭരണ സമതി ഒരുക്കി

ദീപാരാധന തൊഴുത ശേഷം പ്രധാന വഴിപാടായ രുദ്രാഭിശേഷകം നടത്തി.
ക്ഷേത്ര ഭരണസമിതി 51 രുദ്രാക്ഷവും നടരാജവിഗ്രവും അദ്ദേഹത്തിനു സമ്മാനിച്ചു. റിസോർട്ടിൽ അടുത്ത ദിവസം വിപുലമായ ഒാണാഘോഷം ഒരുക്കുന്നുണ്ടെന്നും, ഓണാഘോഷ സമയത്ത്
തന്നെ കേരളത്തിലെത്താനായതിൽ സന്തോഷമുണ്ടെന്നും കുടുംബാംഗങ്ങൾ പ്രതികരിച്ചു. അദ്വാനി ദർശനത്തിനെത്തിയത് അറിഞ്ഞ് ബിജെപി പ്രവർത്തകർ അടക്കം നിരവധി പേരാണ് അദ്ദേഹത്തെ കാണാൻ മാരാരിക്കുളം മഹാദേവ ക്ഷേത്രത്തിൽ എത്തിയത്.Conclusion:
Last Updated : Sep 4, 2019, 12:44 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.