ആലപ്പുഴ : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)ക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേസിൽ പൊലീസ് ഇരുട്ടിൽ തപ്പുകയാണെന്നും ഉദ്യോഗസ്ഥരുടെ കഴിവുകേട് എഡിജിപി പരസ്യമായി സമ്മതിച്ചിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
പൊലീസ് വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് ചോർത്തിക്കൊടുക്കുകയാണ്. പോപ്പുലർ ഫ്രണ്ടിനെ പച്ചയായി സഹായിക്കുകയാണ് പിണറായി വിജയനും ആഭ്യന്തരവകുപ്പും. കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിച്ചാൽ 24 മണിക്കൂറിനകം പ്രതികളെ പിടിക്കാനാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
ALSO READ : 'ശക്തനായി വന്ന് ശക്തനായി തോറ്റതിൻ്റെ വിഷമം'; ആര്യക്കെതിരായ മുരളീധരൻ്റെ പരാമർശത്തിൽ വി. ശിവൻകുട്ടി
അതേസമയം പ്രതികളെ പിടികൂടിയില്ലെങ്കിൽ ആഭ്യന്തര മന്ത്രിയുടേയും പാർട്ടി സെക്രട്ടറിയുടേയും വീടുകൾക്ക് മുന്നിൽ കുത്തിയിരിക്കും. വിഷയത്തിൽ പൊലീസിനും ആഭ്യന്തര വകുപ്പിനുമെതിരെ കോടതിയെ സമീപിക്കുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.