ETV Bharat / city

സജി ചെറിയാൻ ചെങ്ങന്നൂരില്‍ ; ജന്മനാട്ടില്‍ നല്‍കാനിരുന്ന സ്വീകരണപരിപാടി ഒഴിവാക്കി - saji cheriyan reaches chengannur

വിവാദമാകുമോയെന്ന് ആശങ്ക ; സജി ചെറിയാന് നല്‍കാനിരുന്ന സ്വീകരണ പരിപാടി ഒഴിവാക്കി സിപിഎം ഏരിയ കമ്മിറ്റി

സജി ചെറിയാൻ ചെങ്ങന്നൂരില്‍  സജി ചെറിയാൻ ആലപ്പുഴയില്‍  സജി ചെറിയാൻ ചെങ്ങന്നൂർ സ്വീകരണം റദ്ദാക്കി  സജി ചെറിയാന്‍ പുതിയ വാര്‍ത്ത  saji cheriyan latest news  saji cheriyan reaches his constituency  saji cheriyan reaches chengannur  saji cheriyan in alappuzha
സജി ചെറിയാൻ ചെങ്ങന്നൂരില്‍; എംഎൽഎയ്ക്ക് ജന്മനാട്ടില്‍ നല്‍കാനിരുന്ന സ്വീകരണം ഒഴിവാക്കി
author img

By

Published : Jul 7, 2022, 4:39 PM IST

ആലപ്പുഴ : ഭരണഘടനക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാൻ ചെങ്ങന്നൂരിലെത്തി. നിയമസഭ സമ്മേളനത്തിന് ശേഷം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ കൂടി പങ്കെടുത്ത ശേഷമാണ് അദ്ദേഹം സ്വന്തം മണ്ഡലത്തിലെത്തിയത്. സജി ചെറിയാന് ജന്മനാട്ടിൽ സ്വീകരണം നൽകാൻ സിപിഎം ചെങ്ങന്നൂർ ഏരിയ കമ്മിറ്റി തീരുമാനിച്ചിരുന്നു.

Also read: "മന്ത്രിസ്ഥാനം രാജിവച്ചതില്‍ ഒരു വിഷമവുമില്ല; തുടരുന്നത് സ്ട്രോങ്ങായി": സജി ചെറിയാന്‍

എന്നാൽ ഇത് പുതിയ വിവാദങ്ങൾക്ക് വഴിവയ്ക്കുമോ എന്ന ആശങ്കയിൽ ജില്ല നേതൃത്വം അനുമതി നിഷേധിച്ചു. രാജിക്കത്ത് ഇന്നലെ തന്നെ മുഖ്യമന്ത്രി ഗവർണർക്ക് കൈമാറിയിരുന്നു. ഗവർണർ ഇത് അംഗീകരിച്ച സാഹചര്യത്തിൽ എംഎൽഎ എന്ന ബോർഡ് വച്ച വാഹനത്തിലാണ് സജി ചെറിയാൻ രാവിലെ നിയമസഭയിൽ എത്തിയത്. ചെങ്ങന്നൂരിലേക്കും ഇതേ വാഹനത്തിൽ തന്നെയാണ് എത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.