ആലപ്പുഴ: കാലവർഷക്കെടുതി മൂലം ഉണ്ടായേക്കാവുന്ന ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ല സുസജ്ജമാണെന്ന് ജില്ലാ കലക്ടർ എ. അലക്‌സാണ്ടർ. ദുരന്തനിവാരണ അതോറിറ്റിയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം തയാറാക്കി കഴിഞ്ഞു. അടിയന്തര സാഹചര്യത്തിൽ കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ മാറ്റി പാർപ്പിക്കുന്നതിനായി ബോട്ടുകൾ, ബാർജുകൾ തുടങ്ങിയവ സജീകരിച്ചു കഴിഞ്ഞു. പമ്പാ ഡാം തുറന്നു വിട്ടതിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിൽ പമ്പ, അച്ചൻകോവിൽ എന്നീ നദീതീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നല്‍കുകയും ചെയ്‌തിട്ടുണ്ട്. ചെങ്ങന്നൂർ അടക്കമുള്ള ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് അവശ്യഘട്ടത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനായി മത്സ്യബന്ധന വള്ളങ്ങൾ, ടിപ്പർ ലോറികൾ, ടോറസുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. കുട്ടനാട്ടിലെ പ്രത്യേക സാഹചര്യം മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഏറെ ജാഗ്രതയോടെയാണ് ജില്ലാ ഭരണകൂടം നോക്കിക്കാണുന്നത്. ഇതിന്‍റെ ആദ്യ പടിയെന്നോണം കുട്ടനാട് പ്രദേശത്തെ കിടപ്പ് രോഗികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി തുടങ്ങിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ ഈ മാറ്റി പാർപ്പിക്കൽ നടപടി പൂർത്തീകരിച്ചു കൊണ്ട് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുമെന്നും ജില്ലാ കലക്ടർ വ്യക്തമാക്കി. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ഏറെ കരുതലോടെ വിവിധ വകുപ്പുകളുടെ ഏകോപനത്തോട് കൂടിയാണ് പ്രവർത്തനങ്ങൾ എല്ലാം നടപ്പാക്കുന്നതെന്നും ഏറെ ജാഗ്രതയോടെ ജനങ്ങൾ സാഹചര്യങ്ങളെ നോക്കിക്കാണണമെന്നും ജില്ലാ കലക്ടർ അറിയിച്ചു.
ഏത് അടിയന്തര സാഹചര്യം നേരിടാനും ജില്ല സുസജ്ജമെന്ന് ആലപ്പുഴ കലക്ടർ - മഴ വാര്‍ത്തകള്‍
ചെങ്ങന്നൂർ അടക്കമുള്ള ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് അവശ്യഘട്ടത്തിൽ രക്ഷാ പ്രവർത്തനം നടത്തുന്നതിനായി മത്സ്യബന്ധന വള്ളങ്ങൾ, ടിപ്പർ ലോറികൾ, ടോറസുകൾ എന്നിവയുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.