ETV Bharat / city

ഹരിപ്പാട്‌ കോൺഗ്രസിൽ കലാപം;‌ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്‌

ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നാസർ പുളിമൂട്ടിലിന്‍റെ നേതൃത്വത്തിലാണ്‌ 13 പ്രവർത്തകർ കോൺഗ്രസ്‌ വിട്ടത്‌.

congress people joined cpm in harippad  harippad congress news  ഹരിപ്പാട് കോണ്‍ഗ്രസ് വാര്‍ത്തകള്‍  സിപിഎം വാര്‍ത്തകള്‍  ആലപ്പുഴ വാര്‍ത്തകള്‍
ഹരിപ്പാട്‌ കോൺഗ്രസിൽ കലാപം;‌ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്‌
author img

By

Published : Oct 16, 2020, 2:00 AM IST

ആലപ്പുഴ: പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിൽ നിന്ന്‌ കോൺഗ്രസ്‌ പ്രവർത്തകർ കൂട്ടത്തോടെ സിപിഎമ്മിലേക്ക്‌. ഹരിപ്പാട് ചെറുതനയിൽ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ട 13പേർ സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കും. ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നാസർ പുളിമൂട്ടിലിന്‍റെ നേതൃത്വത്തിലാണ്‌ പ്രവർത്തകർ കോൺഗ്രസ്‌ വിട്ടത്‌. സമാനതകളില്ലാത്ത വികസന പ്രവർത്തനം നടത്തുന്ന എൽഡിഎഫ് സർക്കാരിനെ ബിജെപിയുമായി ചേർന്ന് ദുർബലപ്പെടുത്താൻ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നടത്തുന്ന നീക്കങ്ങളിൽ പ്രതിഷേധിച്ചാണ്‌ കോൺഗ്രസ്‌ വിട്ടതെന്ന് പ്രവർത്തകർ പറഞ്ഞു. ചെറുതന ആലിൻചുവട് ജങ്‌ഷനിൽ ചേർന്നയോഗം സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്‌തു. രാജ്യത്ത് സംഘപരിവാർ ഭീകരതയെ ചെറുക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു എന്നും ഇത് ബോധ്യമായ കോൺഗ്രസ് പ്രവർത്തകർ ഇനിയും കൂടുതലായി സിപിഎമ്മിലേക്കും ഇടതുപക്ഷത്തേക്കും വരുമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.