ആലപ്പുഴ: കേരളത്തിൻ്റെ വിപ്ലവ നക്ഷത്രം കെ.ആർ ഗൗരിയമ്മയുടെ ചിതാഭസ്മം അന്ധകാരനഴി കടലിൽ നിമഞ്ജനം ചെയ്തു. വർക്കല പാപനാശത്ത് നിമഞ്ജനം ചെയ്യാനാണ് ആലോചിച്ചിരുന്നതെങ്കിലും കുടുംബാംഗങ്ങളുടെ വിയോജിപ്പിനെ തുടർന്നാണ് ചിതാഭസ്മം അന്ധകാരനഴി കടലിൽ നിമഞ്ജനം ചെയ്തത്.
കളത്തിപ്പറമ്പ് തറവാട്ടിൽ രാവിലെ പത്ത് മണിയോടെ കർമ്മങ്ങൾ പൂർത്തിയായി പതിനൊന്ന് മണിയോടെ അന്ധകാരനഴിമുഖത്തിൻ്റെ വടക്ക് ഭാഗത്ത് ചിതാഭസ്മം നിമഞ്ജനത്തിനായി എത്തിച്ചു. കുടുംബാംഗങ്ങളടക്കം നിരവധി പേർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 2006 ലെ തെരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ പരാജയപ്പെടുത്തിയ എ.എം ആരിഫ് എം.പിയും ചിതാഭസ്മത്തിൽ ആദരവ് അർപ്പിച്ചു.
ALSO READ: ടെമ്പോ ട്രാവലറിന് തീപിടിച്ചു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
സഹോദരിപുത്രി ബീനാകുമാരിയുടെ മക്കൾ ഡോ.അരുണും, ഡോ.അഞ്ജലിയും ചേർന്ന് നിമഞ്ജന കർമ്മം നിർവ്വഹിച്ചു. അച്ചനും,അമ്മയും വിലയം പ്രാപിച്ച അതേ അഴിമുഖത്ത് തന്നെ കേരളത്തിൻ്റെ വിപ്ലവ ഇതിഹാസം കെ.ആർ ഗൗരിയമ്മയുടെ ചിതാഭസ്മവും തിരമാലകൾ ഏറ്റ് വാങ്ങി.