ആലപ്പുഴ: റവന്യൂ ജില്ല കലോത്സവ വേദികളില്‍ സുരക്ഷയും കരുതലുമായി നിലകൊണ്ടത് എന്‍.സി.സി കേഡറ്റുകളും, സ്റ്റുഡന്‍റ് പൊലീസ് കേഡറ്റുകളാണ്. കലോത്സവ നഗരിയിലെ ഒന്ന് മൂന്ന് വേദികളുടെ ചുമതല ഹരിപ്പാട് ഗവ. ബോയ്‌സ് സ്‌കൂളിലെയും, ഹരിപ്പാട് ഗവ.ഗേള്‍സ് സ്‌കൂളുകളിലെയും എന്‍.സി.സി, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റുകള്‍ക്കാണ്.വേദികളിലെ അച്ചടക്കവും തിരക്ക് നിയന്ത്രണവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ കൃത്യതയോടെയാണ് ഇവര്‍ നിർവഹിച്ചത്.
പാര്‍ക്കിങ്, ഭക്ഷണശാലയിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് സഹായകരമാവുന്ന മറ്റ് പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനമുണ്ടായിരുന്നു. യൂണിറ്റുകളുടെ ചുമതല വഹിക്കുന്ന ചാര്‍ജ് ഓഫീസര്‍മാരായ നിയാസ് ഖാന്‍, കവിതാ മാത്യു, ജ്യോതിലക്ഷ്മി എന്നിവരാണ് കേഡറ്റുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.