ETV Bharat / city

ആലപ്പുഴയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ്

അബുദബിയിൽ നിന്ന് എത്തിയ ഒരാൾക്കും മുംബൈയിൽ നിന്നെത്തിയ രണ്ടു പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

alappuzha district covid update ആലപ്പുഴയില്‍ കൊവിഡ് ആലപ്പുഴ കൊവിഡ് കെയര്‍ സെന്‍റര്‍ അബുദാബി - തിരുവനന്തപുരം വിമാനം മഞ്ചേരി മെഡിക്കൽ കോളേജ് alappuzha medical college news alappuzha covid update news
ആലപ്പുഴയില്‍ കൊവിഡ്
author img

By

Published : May 26, 2020, 6:08 PM IST

ആലപ്പുഴ : ജില്ലയിൽ ഇന്ന് മൂന്നുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അബുദബിയിൽ നിന്ന് എത്തിയ ഒരാൾക്കും മുംബൈയിൽ നിന്നും എത്തിയ രണ്ടു പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 23 ആയി.

മെയ് 17ന് അബുദബി - തിരുവനന്തപുരം വിമാനത്തിൽ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ഒരാൾ. ഇയാള്‍ ജില്ലയിലെ കൊവിഡ് കെയർ സെന്‍ററിലായിരുന്നു. മെയ് 22ന് മുംബൈയിൽ നിന്നും എറണാകുളത്തേക്ക് ട്രെയിനിൽ എത്തിയവരാണ് മറ്റു രണ്ടു പേർ. ഇതിൽ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവും ഉൾപ്പെടുന്നു. ഇയാളും കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.

മെയ് 24ന് കൊവിഡ് സ്ഥിരീകരിച്ച തകഴിയിലെ കുടുംബത്തിലെ അംഗമാണ് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. മുംബൈയിൽ നിന്നും എത്തിയ ശേഷം ഇദ്ദേഹം ഹോം ക്വാറന്‍റൈനിലായിരുന്നു. മൂന്നുപേരെയും മെഡിക്കൽ കോളജിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.