ETV Bharat / city

സൗജന്യ മൊബൈല്‍ ഫോണ്‍ വിതരണം ആരംഭിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം - ഓണ്‍ലൈൻ ക്ലാസ്

വിവോ കേരള സൗജന്യമായി ജില്ലാ ഭരണകൂടത്തിന് കൈമാറിയ സ്മാര്‍ട്ട് ഫോണുകളില്‍ രണ്ടെണ്ണം ജില്ലാ കലക്ടര്‍ എ. അലക്സാണ്ടര്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് നല്‍കി.

Alappuzha district administration Alappuzha news free mobile phones സൗജന്യ മൊബൈല്‍ ഫോണ്‍ ഓണ്‍ലൈൻ ക്ലാസ് ആലപ്പുഴ ജില്ലാ ഭരണകൂടം
സൗജന്യ മൊബൈല്‍ ഫോണ്‍ വിതരണം ആരംഭിച്ച് ആലപ്പുഴ ജില്ലാ ഭരണകൂടം
author img

By

Published : Jul 16, 2020, 11:39 PM IST

ആലപ്പുഴ: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തവര്‍ക്ക് നല്‍കാനായി വിവോ കേരള സൗജന്യമായി ജില്ലാ ഭരണകൂടത്തിന് കൈമാറിയ സ്മാര്‍ട്ട് ഫോണുകളില്‍ രണ്ടെണ്ണം ജില്ലാ കലക്ടര്‍ എ. അലക്സാണ്ടര്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് സമ്മാനിച്ചു. പത്താം ക്ലാസ് വിദ്യാര്‍ഥി അതുല്യ ബാബു, ബിരുദ വിദ്യാര്‍ഥിനി ആര്‍. ഗോപിക എന്നിവര്‍ കലക്ടറുടെ ചേമ്പറില്‍ ഫോണുകള്‍ ഏറ്റുവാങ്ങി.

പറവൂര്‍ ചെന്നക്കല്‍വെളിയിലെ ഓട്ടോ ഡ്രൈവര്‍ സുജാത ബാബുവിന്‍റെ മകളാണ് പുന്നപ്ര ജ്യോതിനികേതനില്‍ പത്താം തരം വിദ്യാര്‍ഥിയായ അതുല്യ. രണ്ടുകുട്ടികളാണ് സുജാതയ്ക്ക്. രണ്ടു കുട്ടികള്‍ക്കും ഓണ്‍ലൈനായി പഠിക്കുന്നതിന് മോശമായ ഒരു ഫോണ്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുന്നപ്ര സ്വാദേശി രാധാകൃഷ്ണന്‍റെ മകളാണ് ആലപ്പുഴ നീലിമ കോളജ് വിദ്യാര്‍ഥിയായ ആര്‍. ഗോപിക. ബേക്കറി നടത്തുകയാണ് രാധാകൃഷ്ണന്‍. ഗോപികയുടെ അമ്മ തളര്‍ന്നുകിടപ്പിലായിട്ട് പതിമൂന്നു വര്‍ഷമായി. അയല്‍പ്പക്കത്തെ വീടിനെ ആശ്രയിച്ചായിരുന്നു, ബി.എ സോഷ്യോളജി വിദ്യാര്‍ഥിയായ ഗോപികയുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം. ജില്ലാഭരണകൂടത്തിന്‍റെ കരുതല്‍ അതുല്യക്കും ഗോപികയ്ക്കും വലിയ ആശ്വാസവും സഹായവുമായി .

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.