ആലപ്പുഴ : ജില്ലയിൽ ഇന്ന് 139 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 122 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് പേർ വിദേശത്ത് നിന്നും 13 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ 110 പേരുടെ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ 1404 പേരാണ് ജില്ലയില്‍ ചികിത്സയിൽ തുടരുന്നത്.
ഇന്ന് രോഗമുക്തരായവരിൽ 91 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്. ആറ് പേർ വിദേശത്ത് നിന്നെത്തിയവരും 13 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. ജില്ലയിൽ ഇതുവരെ 2008 പേർക്ക് രോഗം ഭേദമായി.