ETV Bharat / city

കായംകുളത്ത് കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

author img

By

Published : Aug 9, 2020, 10:54 PM IST

Updated : Aug 10, 2020, 1:02 AM IST

കായംകുളം -പുനലൂർ റോഡിൽ കറ്റാനത്തായിരുന്നു അപകടം.

accident in alappuzha  alappuzha news  accident news  ആലപ്പുഴ വാര്‍ത്തകള്‍  വാഹനാപകടം വാര്‍ത്തകള്‍
കായംകുളത്ത് കാർ സ്കൂട്ടറിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: കാര്‍ സ്‌കൂട്ടറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കായംകുളം കറ്റാനം കട്ടച്ചിറ കുറ്റിലേത്ത് അച്ചന്‍കുഞ്ഞിന്‍റെ മകന്‍ അജി (20 ), തമിഴ്‌നാട് തേനി സ്വദേശി കറുപ്പയ്യ ( സൂര്യ -24 ) എന്നിവരാണ് മരിച്ചത്. കായംകുളം- പുനലൂർ റോഡിൽ കറ്റാനത്തായിരുന്നു അപകടം.

ഇരുവരും കായംകുളം - പുനലൂർ റോഡിലെ മൂന്നാംകുറ്റിക്ക് സമീപത്തെ കാട്ടൂര്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരായിരുന്നു. ഗോഡൗണില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം തിരികെ സ്‌കൂട്ടറില്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇരുവരുടെയും മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അജിയുടെ മാതാവ് മിനി. സഹോദരന്‍ അജു. കൊവിഡ് പരിശോധനാ ഫലം വന്നതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Last Updated : Aug 10, 2020, 1:02 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.