വായ്‌പകള്‍ വാഗ്‌ധാനം ചെയ്‌ത് പല ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതിനിധികളും നമ്മളില്‍ പലരേയും ബന്ധപ്പെടാറുണ്ട്. എന്നാല്‍ ആവശ്യമില്ലാതെ വായ്‌പകള്‍ എടുത്താല്‍ സാമ്പത്തികമായി നമ്മള്‍ പ്രതിസന്ധിയിലേക്ക് പോകും. അത്തരത്തിലുള്ള അനുഭവമാണ് ഹൈദരാബാദ് സ്വദേശിയായ 35 വയസുള്ള അര്‍ജുനുള്ളത്.
രണ്ട് കുട്ടികളുടെ അച്ഛനായ അര്‍ജുന് ഒരു ലക്ഷം രുപയാണ് മാസ ശമ്പളം. സാമ്പത്തികമായി നല്ല രീതിയില്‍ പോകുന്നതിനിടെയാണ് അര്‍ജുന്‍ ഭവന, വാഹന വായ്‌പകള്‍ എടുക്കുന്നത്. ഭവന വായ്‌പയില്‍ മാസം 40,000 രൂപയും വാഹന വായ്‌പയില്‍ 15,000 രൂപയുമാണ് മാസം അര്‍ജുന്‍ അടയ്‌ക്കേണ്ടത്.
ഇത് കൂടാതെ വ്യക്തിഗത ലോണും, ഗോള്‍ഡ് ലോണും അരുണിനുണ്ട്. ഇത് കാരണം ആവശ്യമായ ചെലവുകള്‍ നിവര്‍ത്തിക്കാന്‍ തന്നെ അര്‍ജുന് സാധിക്കാത്ത സാഹചര്യമുണ്ടായി. ഭാവി സുരക്ഷിതമാക്കാനായുള്ള നിക്ഷേപം നടത്താനും അരുണിന് സാധിക്കാതെ വന്നു. യഥാസമയം വായ്‌പകളുടെ മാസത്തവണ അടയ്ക്കാനും സാധിച്ചില്ല. അതുകാരണം വായ്‌പ ദാതാക്കളില്‍ നിന്ന് വലിയ സമ്മര്‍ദമാണ് അരുണ്‍ നേരിട്ടത്.
ചെലവും വരുമാനവും തമ്മിലുള്ള സന്തുലനം തെറ്റുമ്പോള്‍: ഭേദപ്പെട്ട ശമ്പളം ഉണ്ടായിരുന്നിട്ട് പോലും വായ്‌പയെടുത്തതിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രയാസങ്ങള്‍ അര്‍ജുനിനെപോലെ അനുഭവിക്കുന്നവര്‍ നിരവധിയാണ്. എങ്ങനെ ഈ സാമ്പത്തിക ദൂഷിതവലയത്തില്‍ നിന്നും കരകയറും എന്നതിനെപ്പറ്റി യാതൊരു ധാരണയും ഇവര്‍ക്കില്ല. സ്വന്തം വരുമാനത്തിന് അനുസരിച്ച് മത്രമെ ചെലവ് പാടുള്ളൂ എന്ന പ്രഥമിക സാമ്പത്തിക തത്വത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.
ഭാവിയില്‍ ലഭിക്കുന്ന വരുമാനം വര്‍ത്തമാനത്തില്‍ ചെലവഴിക്കുകയാണ് വായ്‌പയെടുക്കുന്നതിലൂടെ നമ്മള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്. സാമ്പത്തിക പദ്ധതികളില്‍ താളപ്പിഴകള്‍ ഉണ്ടാവുകയാണെങ്കില്‍ അത് വീണ്ടും ശരിയായ പാതയിലേക്ക് കൊണ്ടുവരിക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമാണ്.
വായ്‌പ ലഭിക്കുക എന്നുള്ളത് പലപ്പോഴും എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ വായ്‌പയെടുക്കുമ്പോള്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ചെലവും വരുമാനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തുക വളരെ പ്രധാനപ്പെട്ട കാര്യമാണ്.
നമ്മുടെ ആവശ്യങ്ങള്‍, ആഗ്രഹങ്ങള്‍, ആഡംബരം എന്നിവ സംബന്ധിച്ച് ശരിയായ വിവചനം നടത്തേണ്ടതുണ്ട്. സാമ്പത്തിക സുരക്ഷിതത്വം കണക്കിലെടുത്ത് ആഗ്രഹങ്ങള്‍ പലപ്പോഴും നമ്മള്‍ മാറ്റിവെക്കേണ്ടതുണ്ട്. നമ്മുടെ വരുമാനത്തിന് താങ്ങാന്‍ കഴിയാത്ത ആഡംബരങ്ങള്‍ നമ്മള്‍ നിശ്ചയമായും വര്‍ജ്ജിക്കുകയും വേണം.
വായ്‌പയെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: പുതിയ വായ്‌പ എടുക്കുന്നതിന് മുമ്പ് നിലവില്‍ വായ്‌പകളുണ്ടെങ്കില്‍ അതിന്‍റെ ബാധ്യതകളെ പറ്റിയുള്ള കൃത്യമായ അവലോകനം നടത്തേണ്ടതുണ്ട്. പത്ത് ശതമാനത്തിന് മേലെ വാര്‍ഷിക പലിശയുള്ള വായ്‌പകല്‍ ദീര്‍ഘകാലത്തില്‍ വലിയ ബാധ്യതയായിരുക്കുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വായ്‌പകള്‍ നമുക്ക് താങ്ങാന്‍ കഴിയുന്നതാണോ എന്നുള്ളതിനെപ്പറ്റി വളരെ സത്യസന്ധമായ വിലയിരുത്തല്‍ നടത്തേണ്ടതുണ്ട്. വായ്‌പയെടുക്കുന്നതിന് മുമ്പായി അതിന്‍റെ മാസത്തവണകള്‍ എങ്ങനെ അടയ്‌ക്കുമെന്നതിനെ സംബന്ധിച്ച് കൃത്യമായ ഒരു പദ്ധതി നമുക്ക് ഉണ്ടാവണം. പത്ത് ശതമാനത്തില്‍ കൂടുതല്‍ പലിശയുള്ള വായ്‌പകള്‍ അടച്ച് തീര്‍ക്കുന്നതില്‍ മുന്‍ഗണന കൊടുക്കേണ്ടതുണ്ട്.
നിങ്ങളുടെ കയ്യില്‍ പണം ഉണ്ടെങ്കില്‍ മാസത്തവണയില്‍ അടയ്‌ക്കുന്ന തുക വര്‍ധിപ്പിച്ച് വായ്‌പ പെട്ടെന്ന് അടച്ച് തീര്‍ക്കാന്‍ ശ്രമിക്കണം. വായ്‌പകള്‍ എത്രയും പെട്ടെന്ന് അടച്ച് തീര്‍ക്കുക എന്നതായിരിക്കണം ലക്ഷ്യം. വായ്‌പകളില്‍ നിന്ന് ഒഴിവുലഭിച്ചാല്‍ നമുക്ക് ഭാവിയിലേക്കുള്ള നീക്കിയിരിപ്പിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും.
നിങ്ങള്‍ക്ക് ഒരു ധനകാര്യ സ്ഥാപനം വായ്‌പ നല്‍കാന്‍ തയ്യാറാണ് എന്നുള്ളത് കൊണ്ട് മാത്രം നിങ്ങള്‍ അത് സ്വീകരിക്കാന്‍ പാടില്ല. നിങ്ങളുടെ ആവശ്യവും വരുമാനവും സംബന്ധിച്ച വിലയിരുത്തല്‍ നടത്തി മാത്രമെ വായ്‌പകള്‍ എടുക്കാന്‍ പാടുള്ളൂ. ഭവന വായ്‌പയുടെ മാസത്തവണ നിങ്ങളുടെ മാസവരുമാനത്തിന്‍റെ 40 ശതമാനത്തില്‍ കൂടാന്‍ പാടില്ല.
ക്രെഡിറ്റ് കാര്‍ഡില്‍ നിന്ന് നിങ്ങളുടെ പരിധിയുടെ 12 ശതമാനത്തില്‍ കൂടുതല്‍ എടുക്കാന്‍ പാടില്ല. വാഹന വായ്‌പ മാസത്തവണ വരുമാനത്തിന്‍റെ അഞ്ച് ശതമാനത്തില്‍ കൂടാന്‍ പാടില്ല. പേഴ്‌സണല്‍ വായ്‌പകളുടെ മാസത്തവണ വരുമാനത്തിന്‍റെ രണ്ട് ശതമാനത്തില്‍ കൂടാന്‍ പാടില്ല.
നമ്മുടെ വരുമാനത്തില്‍ നിന്ന് ചെലവുകള്‍ കഴിഞ്ഞുള്ള നീക്കിയിരിപ്പുകള്‍ നിക്ഷേപത്തിനായാണ് വകയിരുത്തേണ്ടത്. എന്നാല്‍ പലരും അത്യാവശ്യത്തിനല്ലാതെ വായ്‌പകളെടുത്ത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുന്ന സാഹചര്യം ഉണ്ട്. ഉയര്‍ന്ന പലിശയ്‌ക്ക് ആസ്ഥികള്‍ സൃഷ്‌ടിക്കുന്ന വായ്‌പകള്‍ എടുത്താലും അത് ഗുണകരമല്ല എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്.