ETV Bharat / business

പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്, റിപ്പോ നിരക്ക് ഉയർത്തിയത് ആറര ശതമാനം

തുടർച്ചയായുള്ള റിപ്പോ നിരക്ക് വർധനയില്‍ വായ്‌പ പലിശനിരക്ക് വർധിക്കുമെന്നാണ് കണക്കാക്കുന്നത്.

Governor Shaktikanta Das  RBI increases the repo rate  RBI  ആർബിഐ  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  റെപ്പോ നിരക്ക് ഉയർത്തി ആർബിഐ  ആർബിഐ ഗവർണർ  ശക്തികാന്ത ദാസ്  RBI Governor
പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്
author img

By

Published : Feb 8, 2023, 10:32 AM IST

Updated : Feb 8, 2023, 1:11 PM IST

ന്യൂഡല്‍ഹി: റിപ്പോ നിരക്ക് വീണ്ടും കൂട്ടി റിസർവ് ബാങ്ക്. 25 അടിസ്ഥാന പോയിന്‍റ് വർധിപ്പിച്ച് ആറര ശതമാനമായാണ് നിരക്ക് ഉയർത്തിയത്. 2022 മെയ്‌ മാസം മുതൽ തുടർച്ചയായി ആറാം തവണയാണ് നിരക്ക് റിസർവ് ബാങ്ക് ഉയർത്തുന്നത്. ഇതോടെ മൊത്തം 250 അടിസ്ഥാന പോയിന്‍റാണ് വർധിപ്പിച്ചിട്ടുള്ളത്.

പലിശ നിരക്ക് ഉയരും: ഇതോടെ വായ്‌പ പലിശ നിരക്ക് ഉയരുമെന്നാണ് കണക്കാക്കുന്നത്. ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശയാണ് ഉയരുന്നത്. ബാങ്കുകൾക്ക് റിസർവ് ബാങ്ക് നല്‍കുന്ന വായ്‌പയ്ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. നിക്ഷേപ പലിശയും മാസ തവണയും ഉയരും. ഇതോടെ രാജ്യത്തെ പലിശ നിരക്ക് ഏറ്റവും ഉയർന്ന നിലയിലാണ്.

പോളിസി റിപ്പോ നിരക്ക് 25 അടിസ്ഥാന പോയിന്‍റ് ഉയർത്താനും പണപ്പെരുപ്പത്തിൽ ജാഗ്രത പുലർത്താനും റിസർവ് ബാങ്ക് ധനവിനിയോഗ സമിതി തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പ നിരക്ക് കുറയുമെങ്കിലും നാല് ശതമാനത്തിന് മുകളിലായിരിക്കുമെന്നും ഗവർണർ പറഞ്ഞു. അടുത്ത സാമ്പത്തിക വർഷത്തിൽ 6.4 ശതമാനം വളർച്ചയാണ് ആർബിഐ പ്രവചിക്കുന്നത്.

ഈ വർഷം ധനമന്ത്രാലയം പുറത്തിറക്കിയ സാമ്പത്തിക സർവേയിൽ 2023-24ൽ ആറ് മുതൽ 6.8 ശതമാനം പ്രതീക്ഷിക്കുന്നു. നടപ്പു സാമ്പത്തിക വർഷത്തിൽ റീട്ടെയിൽ പണപ്പെരുപ്പം ശരാശരി 6.5 ശതമാനവും 2023-24ൽ 5.3 ശതമാനമായി കുറയുമെന്നും ആർബിഐ ഗവർണർ പറഞ്ഞു.

Last Updated : Feb 8, 2023, 1:11 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.