ETV Bharat / business

കൈത്തറി കരകൗശല പാരമ്പര്യങ്ങള്‍ വിളംബരം ചെയ്‌ത് മലബാര്‍ ക്രാഫ്‌റ്റ്‌സ്‌ മേള വീണ്ടും, എട്ടാം പതിപ്പിന് തുടക്കമായി - സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ

സംസ്ഥാനത്തിന്‍റെതും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളതുമായ കരകൗശല വസ്‌തുക്കളുടെ പ്രദര്‍ശനവും തല്‍സമയ നിര്‍മാണവുമായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ എട്ടാമത് മലബാര്‍ ക്രാഫ്റ്റ്സ് മേള കോഴിക്കോട്ട് തുടക്കമായി

Malabar Crafts Mela  Malabar Crafts Mela Kozhikkode  Making and exhibition of Handicrafts  Handicrafts  Eighth Malabar Crafts Mela  കൈത്തറി  കരകൗശല പാരമ്പര്യങ്ങള്‍  എട്ടാമത് മലബാര്‍ ക്രാഫ്റ്റ്സ് മേള  മലബാര്‍ ക്രാഫ്റ്റ്സ് മേള  മലബാര്‍  മേള  പ്രദര്‍ശനവും തല്‍സമയ നിര്‍മാണവുമായി  സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്‍റെ  കോഴിക്കോട്
കൈത്തറി കരകൗശല പാരമ്പര്യങ്ങള്‍ വിളംബരം ചെയ്‌ത് മലബാര്‍ ക്രാഫ്‌റ്റ്‌സ്‌ മേള വീണ്ടും, എട്ടാം പതിപ്പിന് തുടക്കമായി
author img

By

Published : Oct 12, 2022, 6:26 PM IST

കോഴിക്കോട്: സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിനായി കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും സഹായത്തോടെ നടത്തുന്ന എട്ടാമത് മലബാര്‍ ക്രാഫ്റ്റ്സ് മേളക്ക് ഉജ്ജ്വല തുടക്കം. സ്വപ്‌ന നഗരിയില്‍ നടക്കുന്ന മേളയില്‍ കേരളത്തിനകത്തു നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കരകൗശല വസ്‌തുക്കളുടെ പ്രദര്‍ശനവും തല്‍സമയ നിര്‍മാണവുമാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ മാസം 16 വരെയാണ് മേള നടക്കുന്നത്.

കൈത്തറി കരകൗശല പാരമ്പര്യങ്ങള്‍ വിളംബരം ചെയ്‌ത് മലബാര്‍ ക്രാഫ്‌റ്റ്‌സ്‌ മേള വീണ്ടും, എട്ടാം പതിപ്പിന് തുടക്കമായി

കേരളത്തിന്‍റെ പരമ്പരാഗത വ്യവസായ സംരംഭങ്ങളുടെ അഭിവൃദ്ധിയും തനത് ഉത്‌പന്നങ്ങളുടെ വിപണനവും മുന്നില്‍ കണ്ട് കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് മലബാര്‍ ക്രാഫ്‌റ്റ്‌സ്‌ മേള. മുളകൊണ്ടും തെങ്ങോല കൊണ്ടുമുള്ള 150 ഓളം കുടിലുകളിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഏറ്റവും മികച്ച കൈത്തറി, കരകൗശല പാരമ്പര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുക എന്നതാണ് മേളയുടെ ലക്ഷ്യം. ഇത്തരത്തില്‍ ആന്ധ്രപ്രദേശ്, അസാം, ബിഹാര്‍, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, കര്‍ണാടക, മധ്യപ്രദേശ്, മണിപ്പൂര്‍, മഹാരാഷ്‌ട്ര, മിസോറാം, നാഗാലന്‍ഡ്‌, ഒറീസ, പുതുച്ചേരി, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാള്‍ തുടങ്ങി കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 200ല്‍ പരം കരകൗശല വിദഗ്‌ധര്‍ പങ്കെടുക്കുന്നുണ്ട്.

കേരളത്തിലെ 14 ജില്ലകളില്‍ നിന്നും 100 ല്‍ പരം പരമ്പരാഗത കരകൗശല കൈത്തറി വിദഗ്‌ധരാണ് പങ്കെടുക്കുന്നത്. പരമ്പരാഗത കൈത്തറി, കരകൗശല മേഖലകളുടെ ഉന്നമനം കണക്കിലെടുത്ത് കേരള സര്‍ക്കാരിന്‍റെ വ്യവസായ വാണിജ്യ വകുപ്പ് 2007 മുതലാണ് മലബാര്‍ ക്രാഫ്‌റ്റ്‌സ്‌ മേള സംഘടിപ്പിച്ചു വരുന്നത്. മേളയുടെ വിജയകരമായ നടത്തിപ്പിനായി വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി നോഡല്‍ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നത് കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷനാണ്.

കേരളത്തിന്‍റെ തനത് പാരമ്പര്യം വിളിച്ചോതുന്ന ഉത്‌പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നതിനൊപ്പം സാംസ്‌കാരിക മേളയുടെ ഭാഗമായി കൂടിയാണ് മലബാര്‍ ക്രാഫ്‌റ്റ്‌സ്‌ മേള സംഘടിപ്പിക്കുന്നത്. കരകൗശല, കൈത്തറി മേഖലകളിലെ വിദഗ്‌ധര്‍, ശില്‍പികള്‍ തുടങ്ങിയവര്‍ ഈ മേളയില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഉത്‌പന്നങ്ങളുടെ പ്രദര്‍ശനം മാത്രമല്ല, അവയുടെ നിര്‍മാണ രീതിയും മേളയുടെ തത്സമയ പ്രദര്‍ശനത്തിലൂടെ കണ്ടു മനസിലാക്കാനും സാധിക്കും. നിര്‍മാതാക്കളും ഉപഭോക്താക്കളും തമ്മിലുള്ള നേരിട്ടുള്ള ആശയവിനിമയം സാധ്യമാക്കുന്ന ഈ വേദിക്ക് പുതിയ ബിസിനസ് അവസരങ്ങളുടെ ജാലകങ്ങളും തുറന്നു കിട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മേളയുടെ മാറ്റ് കൂട്ടുന്നതിനായി എല്ലാ ദിവസവും വിവിധ കലാപരിപാടികള്‍ നടക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.