ETV Bharat / business

ഹര്‍ഖര്‍ തിരംഗ; ജാഗ്വാറിന് ദേശീയ പതാകയുടെ നിറം നൽകി വ്യാപാരി - independence day 2022 news

ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് കോടികൾ വിലമതിക്കുന്ന ജാഗ്വർ കാറിന് ദേശീയ പതാകയുടെ നിറം നൽകിയത്.

ഹര്‍ഖർ തിരംഗ  ആസാദി കാ അമൃത് മഹോത്സവം  ജാഗ്വാറിന് ദേശീയ പതാകയുടെ നിറം നൽകി വ്യാപാരി  Jaguar car painted in the color of national flag  Har Ghar Tiranga campaign  Azadi Ka Amrit Mahotsav  സിദ്ധാർത്ഥ് ദോഷി  Siddharth Doshi  Jaguar car in the tricolor of national flag
ഹര്‍ഖര്‍ തിരംഗ; ജാഗ്വാറിന് ദേശീയ പതാകയുടെ നിറം നൽകി വ്യാപാരി
author img

By

Published : Aug 10, 2022, 3:52 PM IST

സൂറത്ത്: രാജ്യം മുഴുവന്‍ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം ആഘോഷിക്കുന്നതിനായുളള തയ്യാറെടുപ്പുകളിലാണ്. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഗുജറാത്തിലെ വസ്‌ത്രവ്യാപാരി തന്‍റെ കോടികൾ വിലമതിക്കുന്ന ജാഗ്വാർ കാറിന് ദേശീയ പതാകയുടെ നിറം നൽകിയിരിക്കുകയാണ്. സിദ്ധാർത്ഥ് ദോഷിയെന്ന വസ്‌ത്രവ്യാപാരിയാണ് ദേശസ്‌നേഹം പ്രകടമാക്കാൻ ഇത്തരത്തിലൊരു മാർഗം സ്വീകരിച്ചത്.

ഹര്‍ഖര്‍ തിരംഗ; ജാഗ്വാറിന് ദേശീയ പതാകയുടെ നിറം നൽകി വ്യാപാരി

ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് ഇദ്ദേഹം. അമൃത് മഹോത്സവത്തിന്‍റെ ഭാഗമായുള്ള ഹര്‍ഖര്‍ തിരംഗ ക്യാമ്പയിൻ വിജയിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്‌തിരുന്നു. ഓഗസ്‌റ്റ് 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്നതായിരുന്നു നിർദേശം.

രാജ്യസ്നേഹത്തെ കുറിച്ചുള്ള അവബോധം സൃഷ്‌ടിക്കുക എന്നതാണ് സിദ്ധാർത്ഥ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ കാറിൽ സൂറത്ത് മുതൽ ഡൽഹി വരെ യാത്ര ചെയ്യും. ഹര്‍ഖര്‍ തിരംഗ ക്യാമ്പയിനിന്‍റെ ഭാഗമായി യാത്രയിൽ ദേശീയ പതാക വിതരണം ചെയ്യും.

രാജ്യത്തിന് അഭിമാനകരമായ നിമിഷമാണിത്. ഓരോ പൗരനെയും ബോധവത്‌കരിക്കാൻ തന്‍റെ യാത്ര സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ മുന്നേറ്റം പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് ദിവസമെടുത്താണ് കാറിന് ദേശീയപതാകയുടെ നിറം നൽകിയത്. മൂന്ന് ലക്ഷം രൂപയോളം ചെലവായി. അടുത്ത വർഷം ജനുവരി 26 വരെ കാർ ഇതുപോലെയായിരിക്കുമെന്നും അദ്ദഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.