ETV Bharat / business

How To Get Kisan Credit Card | കിസാൻ ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ലഭിക്കും ? ; അറിയേണ്ടതെല്ലാം - എങ്ങനെ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം

Available through Bank only | കൃഷിക്കാർക്കുള്ള പദ്ധതികൾ സാധാരണ കൃഷിഭവൻ വഴിയാണ് നടപ്പാക്കുന്നതെങ്കിലും കിസാൻ ക്രെഡിറ്റ് കാർഡ് കൃഷിഭവനിൽ ലഭിക്കില്ല. ബാങ്ക് മുഖേന മാത്രം നടത്തപ്പെടുന്ന പദ്ധതിയാണിത്

How to get Kisan Credit Card  What is Kisan Credit Card  Kisan Credit Card  കിസാൻ ക്രെഡിറ്റ് കാർഡ്  കിസാൻ ക്രെഡിറ്റ് കാർഡിന്‍റെ പ്രത്യേകതകൾ  എങ്ങനെ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം  farmers credit card
How to get Kisan Credit Card
author img

By ETV Bharat Kerala Team

Published : Sep 5, 2023, 4:59 PM IST

ക്രെഡിറ്റ് കാർഡുകൾ നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ കിസാൻ ക്രെഡിറ്റ് കാർഡിനെപ്പറ്റി (Kisan Credit card) ചിലരെങ്കിലും കേട്ടുകാണാൻ വഴിയില്ല. പേര് സൂചിപ്പിക്കുംപോലെ കർഷകർക്ക് നൽകുന്ന ക്രെഡിറ്റ് കാർഡാണ് കിസാൻ ക്രെഡിറ്റ് കാർഡ് (Credit Card for Farmers). സാധാരണ ക്രെഡിറ്റ് കാർഡുകൾ പോലെ ബാങ്കുകൾ വഴി തന്നെയാണ് കിസാൻ ക്രെഡിറ്റ് കാർഡുകളും അനുവദിക്കുന്നത്. നബാർഡ് (നാഷനൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്‍റ് ) ആണ് 1998ൽ കിസാൻ ക്രെഡിറ്റ് കാർഡ് എന്ന പദ്ധതി തയ്യാറാക്കുന്നത്. തുടർന്ന് ഇന്ത്യയിലെ പൊതുമേഖല, ഷെഡ്യൂൾഡ് ബാങ്കുകൾ വഴി കാർഷിക വായ്പയായി കിസാൻ ക്രെഡിറ്റ് നല്‍കിപ്പോന്നിരുന്നു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയും വായ്പയും 1998 മുതൽ തന്നെ നൽകുന്നുണ്ടെങ്കിലും അടുത്തിടെയാണ് സാധാരണ ബാങ്കുകൾ നൽകുന്ന ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായ ഇലക്ട്രോണിക് ക്രെഡിറ്റ് കാർഡ് കർഷകന് ലഭ്യമാക്കിത്തുടങ്ങിയത്.

  • കിസാൻ ക്രെഡിറ്റ് കാർഡിന്‍റെ പ്രത്യേകതകൾ

രാജ്യത്തെ കർഷകന്‍റെ എല്ലാത്തരം കാർഷിക ആവശ്യങ്ങൾക്കും പിന്തുണ നൽകുക എന്നതാണ് ഈ വായ്പയുടെ മുഖ്യ ലക്ഷ്യം. മറ്റ് വായ്‌പകളെ അപേക്ഷിച്ച് കിസാൻ ക്രെഡിറ്റ് കാർഡിന്‍റെ പ്രധാന പ്രത്യേകത, ഇത് സാധാരണ ക്രെഡിറ്റ് കാർഡുകൾക്ക് സമാനമായാണ് പ്രവർത്തിക്കുന്നത് എന്നതാണ്. വായ്‌പ കാലയളവിൽ എപ്പോൾ വേണമെങ്കിലും കാർഡിന്‍റെ പരമാവധി പരിധിക്കകത്തുള്ള പണം വായ്‌പ അക്കൗണ്ടിൽ നിന്ന് എടുക്കുകയും തിരിച്ചടക്കുകയും ചെയ്യാം. പിൻവലിക്കുന്ന തുകയ്ക്ക് മാത്രമേ പലിശ ഈടാക്കപ്പെടുന്നുള്ളൂ.

  • എങ്ങനെ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം? (How to Apply for Kisan Credit Card)

കൃഷിക്കാർക്കുള്ള പദ്ധതികൾ സാധാരണ കൃഷിഭവൻ വഴിയാണ് നടപ്പാക്കുന്നതെങ്കിലും കിസാൻ ക്രെഡിറ്റ് കാർഡ് കൃഷിഭവനിൽ ലഭിക്കില്ല. ബാങ്ക് മുഖേന മാത്രം നടത്തപ്പെടുന്ന പദ്ധതിയാണിത്. കർഷകർക്ക് ഏറ്റവുമടുത്തുള്ള പൊതുമേഖല ബാങ്കിൽ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം. അപേക്ഷാഫോമുകൾ ബാങ്കിൽ നിന്നോ കൃഷിഭവനിൽ നിന്നോ ലഭ്യമാണ്. അതത് ബാങ്കുകളുടെ വെബ്‌സൈറ്റിലൂടെ ഓൺലൈനായും അപേക്ഷ നൽകാം. പരിശോധിച്ചശേഷം 2 മണിക്കൂറിനുള്ളിൽ തന്നെ അർഹരായ കൃഷിക്കാർക്ക് ബാങ്കുകൾ കിസാൻ ക്രെഡിറ്റ് കാർഡും പാസ്ബുക്കും നൽകും.

  • ആർക്കൊക്കെ കിസാൻ ക്രെഡിറ്റ് കാർഡിന് അപേക്ഷിക്കാം? (Who Can Apply for Kisan Credit Card)

സ്വന്തമായി കൃഷിഭൂമിയുള്ള എല്ലാ കർഷകർക്കും അപേക്ഷിക്കാം. ആട്, പശു, കോഴി, പന്നി വളർത്തൽ, ഉൾനാടൻ മത്സ്യകൃഷി തുടങ്ങിയ അനുബന്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കും കിസാൻ ക്രെഡിറ്റ് കാർഡ് പരിധിയിൽ ഉൾപ്പെടുത്തി വായ്‌പ അനുവദിക്കുന്നുണ്ട്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നവർക്കും, കർഷക സംഘങ്ങൾക്കും രജിസ്റ്റർ ചെയ്ത പാട്ടക്കരാറും കൃഷി ചെയ്യുന്ന സ്ഥലത്തിന്‍റെ കരമടച്ച രസീതും ഹാജരാക്കി വായ്‌പയ്ക്ക് അപേക്ഷിക്കാം.

  • വായ്‌പ പരിധി കണക്കാക്കൽ

ഓരോ വിളയ്ക്കും നിശ്ചയിച്ചിട്ടുള്ള ഉത്പാദന വായ്‌പ തോതിന്‍റെ അടിസ്ഥാനത്തിലാണ് ഇത് ലഭ്യമാക്കുന്നത്. കൃഷി സ്ഥലത്തിന്‍റെ വിസ്തീർണം, കൃഷി ചെയ്യുന്ന വിള, കൃഷിയുടെ അനുബന്ധ പ്രവർത്തനങ്ങൾ, കാർഷികേതര പ്രവർത്തനങ്ങൾക്ക് വേണ്ടിവരുന്ന പ്രവർത്തന മൂലധനം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പരമാവധി വായ്‌പ തുക നിശ്ചയിക്കുന്നത്. കൃഷി വിളവെടുത്ത് വരുമാനം ലഭിക്കുന്നതുവരെയുള്ള കാലയളവിൽ കര്‍ഷകന് ഉണ്ടായേക്കാവുന്ന ആവശ്യങ്ങൾക്കുള്ള തുക വായ്‌പ പരിധിയിൽ ഉൾപ്പെടുത്തുന്നു എന്നത് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ പ്രത്യേകതയാണ്.

  • എത്ര രൂപ വരെ വായ്‌പ കിട്ടും?

കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ 3 ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. 1,60,000 രൂപ വരെയുള്ള കാർഷിക വായ്‌പകൾക്ക് പ്രത്യേക ഈട് സമർപ്പിക്കേണ്ടതില്ല. കൃഷി സ്ഥലത്തുള്ള വിളയെ തന്നെ വായ്‌പയുടെ ഈടായി പരിഗണിക്കും. അതുകൊണ്ട് കിസാൻ ക്രെഡിറ്റ് കാർഡ് വായ്‌പ എടുക്കുന്ന കർഷകർ വിള ഇൻഷുറൻസ് എടുക്കേണ്ടതുണ്ട്. 1,60,000 രൂപയ്ക്ക് മുകളിലുള്ള വായ്‌പകൾക്ക് മതിയായ വിലയ്ക്കുള്ള വസ്തു ഈടായും നൽകേണ്ടതുണ്ട്.

  • വായ്‌പയുടെ തിരിച്ചടവ് എങ്ങനെ?

എടുത്തിട്ടുള്ള തുക ഒരു വർഷത്തിനുള്ളിൽ പലിശ സഹിതം അടച്ചിരിക്കണം. ഒറ്റത്തവണയായോ ഗഡുക്കളായോ തിരിച്ചടയ്ക്കാം. ഹ്രസ്വകാല വിളകൾക്ക് 12 മാസത്തിനുള്ളിലും ദീർഘകാല വിളകൾക്ക് 18 മാസത്തിനുള്ളിലുമാണ് പണം തിരിച്ചടയ്‌ക്കേണ്ടത്. സമയപരിധിക്കുള്ളിൽ കൃത്യമായി വായ്‌പ തിരിച്ചടച്ചാൽ നിബന്ധനകൾക്ക് വിധേയമായി കൂടുതൽ പലിശ ഇളവ് ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.