ETV Bharat / business

How to Check Aadhaar Update History | സ്വന്തം ആധാർ കാർഡിൽ വരുത്തിയ മാറ്റങ്ങൾ കാണണോ? ഇങ്ങനെ ചെയ്‌താൽ മതി..

author img

By ETV Bharat Kerala Team

Published : Sep 9, 2023, 12:33 PM IST

Updated : Sep 9, 2023, 3:18 PM IST

What is Aadhaar Update History | ഒരു വ്യക്തിയുടെ ജീവിതകാലയളവിൽ ആധാർ കാർഡിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തി എന്ന് സ്വയം പരിശോധിക്കാനുള്ള സൗകര്യം യു ഐ ഡി എ ഐ ഒരുക്കിയിട്ടുണ്ട്. 'ആധാർ അപ്ഡേറ്റ് ഹിസ്റ്ററി' എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.

aadhaar update history online  How to Check Aadhaar Update History  How to Download Aadhaar Update History  ആധാർ അപ്ഡേറ്റ് ഹിസ്റ്ററി  ആധാർ കാർഡ്  How to update Aadhaar  Aadhaar Update
How to Check and Download Aadhaar Update History

ലോകത്തിലെ ഏറ്റവും വലിയ ബയോമെട്രിക് ഐ ഡി സംവിധാനമാണ് (Worlds Largest Biometric ID System) ഇന്ത്യക്കാരുടെ ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായ ആധാർ (Aadhaar). പൗരന്മാരുടെ പ്രധാന തിരിച്ചറിയൽ രേഖകളില്‍ ഒന്നാണ് ആധാർ കാർഡ്. ഒരു വ്യക്തിയുടെ പൂർണമായ പേര്, സ്ഥിരം വിലാസം, ജനനത്തീയതി എന്നിവയും അവരുടെ കയ്യടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങളും (Biometric Information) ആധാർ കാർഡിലുണ്ടാകും. അതുകൊണ്ട് പല മേഖലകളിലും ഒരു വ്യക്തിയുടെ ആധികാരികത ഉറപ്പാക്കാൻ ആധാർ കാർഡ് വെരിഫിക്കേഷൻ നിർബന്ധമാണ്. സർക്കാർ സേവനങ്ങൾ ലഭിക്കാനും, ബാങ്കിങ് സേവനങ്ങൾക്കും, ഇൻകം ടാക്സ് അടക്കാനും, സിം കാർഡ്, ഗ്യാസ് കണക്ഷൻ എന്നിവ എടുക്കാനുമെല്ലാം ഇന്ന് ആധാർ കാർഡുകളാണ് അടിസ്ഥാന രേഖ. ആധാർ ഇല്ലാതെ ഈ സേവനങ്ങളൊന്നും ലഭിക്കില്ല.

ആധാർ കാർഡിൽ പ്രത്യക്ഷത്തിൽ കാണുന്നത് ഒരു വ്യക്തിയുടെ ഫോട്ടോയും, പേരും, ജനന തീയതിയും, അഡ്രസും മാത്രമാണെങ്കിലും ആധാർ കാർഡിനോടനുബന്ധിച്ചുള്ള 12 അക്ക നമ്പറിൽ അയാളുടെ കയ്യടയാളം, കണ്ണിലെ കൃഷ്ണമണിയുടെ വിവരങ്ങള്‍, മൊബൈൽ നമ്പർ, ഇ മെയിൽ ഐ ഡി തുടങ്ങിയ നിർണായക വിവരങ്ങൾ ഡിജിറ്റലായി ബന്ധിപ്പിച്ചിട്ടുണ്ട്.

ആധാർ നമ്പർ ഒരു വ്യക്തിക്ക് ജീവിതാവസാനം വരെ വേണ്ട രേഖയായതിനാൽ അയാളുടെ ജീവിത കാലയളവിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആധാറിലും വരുത്തേണ്ടതുണ്ട്. അതിനാല്‍ ഇത്തരം മാറ്റങ്ങൾ എളുപ്പത്തിൽ ഉൾക്കൊള്ളിക്കാനുള്ള സൗകര്യങ്ങളും ആധാർ കാർഡുകൾ അനുവദിക്കുന്ന യുണിക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു ഐ ഡി എ ഐ) നൽകുന്നു.

ഒരു ആധാർ കാർഡ് ഉടമയ്ക്ക് അക്ഷയ സെന്‍റർ പോലുള്ള ആധാർ എൻറോൾമെന്‍റ് സെന്‍റകൾ സന്ദർശിച്ചോ ഔദ്യോഗിക വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌തോ ആധാർ കാർഡിൽ മാറ്റങ്ങൾ വരുത്താം. പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ ഐഡി, വിലാസം, ഫോട്ടോ മുതലായവ ഇത്തരത്തിൽ മാറ്റാനാകും. ഇങ്ങനെ ഒരു വ്യക്തിയുടെ ജീവിതകാലയളവിൽ ആധാർ കാർഡിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തി എന്ന് സ്വയം പരിശോധിക്കാനുള്ള സൗകര്യവും യു ഐ ഡി എ ഐ (UIDAI) ഒരുക്കിയിട്ടുണ്ട്. 'ആധാർ അപ്ഡേറ്റ് ഹിസ്റ്ററി' എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ആധാർ പുതുക്കിയതിന്‍റെ ചരിത്രം ഒരാൾക്ക് വളരെ എളുപ്പത്തിൽ പരിശോധിക്കാനാകും (How to Check and Download Aadhaar Update History) .

ആധാർ അപ്ഡേറ്റ് ഹിസ്റ്ററിയിൽ ലഭ്യമാകുന്ന വിവരങ്ങൾ:( Details available in Aadhaar update history)

  • അപ്ഡേറ്റ് റിക്വസ്റ്റ് നമ്പർ അഥവാ യു ആർ എൻ- ഓരോ തവണ പുതുക്കുമ്പോളും ചെയ്യുമ്പോഴും അതിനെ അടയാളപ്പെടുത്താൻ യു ഐ ഡി എ ഐ നൽകുന്ന നമ്പറാണ് യു ആർ എൻ.
  • ആധാർ പുതുക്കിയ തീയതികള്‍- എന്നൊക്കെയാണോ ആധാറിൽ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തത്/ ഒഴിവാക്കിയത്, ആ തീയതികൾ ക്രമത്തിൽ കാണാനാകും.
  • ഉപയോക്താവിന്‍റെ ഫോട്ടോ പുതുക്കിയതിന്‍റെ ചരിത്രം- ഇതുവരെ ആധാറിൽ ചേർത്തിട്ടുള്ള എല്ലാ ഫോട്ടോകളും നിങ്ങൾക്ക് കാണാനാകും.
  • വ്യക്തിഗത വിവരങ്ങളിലെ മാറ്റങ്ങൾ- പേര്, മേൽവിലാസം, ഇ-മെയിൽ ഐ ഡികൾ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളിൽ വരുത്തിയ പുതുക്കലിന്‍റെ വിവരങ്ങൾ അറിയാനാകും.

ആധാർ ഹിസ്റ്ററി പരിശോധിക്കാനുള്ള പ്രക്രിയ (How to Check Aadhaar Update History)

  • സ്റ്റെപ് 1: യു ഐ ഡി എ ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.uidai.gov.in സന്ദർശിച്ച ശേഷം ഹോം പേജിലെ “My Aadhaar” എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് “Update Your Aadhaar” എന്ന ലിങ്കിനു കീഴിൽ ലഭ്യമായ “Aadhaar update history” ഓപ്ഷനിൽ ക്ലിക്കുചെയ്യുക.
  • സ്റ്റെപ് 2: 12 അക്ക ആധാർ നമ്പർ അല്ലെങ്കിൽ വെർച്വൽ ഐ ഡി നൽകുക, തുടർന്ന് ദൃശ്യമാകുന്ന ക്യാപ്ച്ച കൃത്യമായി എന്‍റർ ചെയ്യുക.
  • സ്റ്റെപ് 3: അടുത്തതായി അവിടെ കാണുന്ന "Send OTP" ക്ലിക് ചെയ്യുക. ഫോണിലേക്ക് വരുന്ന ഒടി പി എന്‍റര്‍ ചെയ്യുക.
  • അല്ലെങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ വഴി ഒടിപി സ്വീകരിക്കാനാവാത്ത സാഹചര്യത്തില്‍ TOTP ഓപ്‌ഷൻ തിരഞ്ഞെടുത്ത് mAadhaar ആപ്ലിക്കേഷനിൽ നിന്ന് TOTP ജനറേറ്റ് ചെയ്യാനും കഴിയും. ( ഇതിനായി mAadhaar ആപ്ലിക്കേഷന്‍ മൊബൈല്‍ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.)
  • സ്റ്റെപ് 4: OTP നൽകി "Submit" ക്ലിക്ക് ചെയ്യുക. ഇത്രയും ചെയ്താൽ നിങ്ങൾക്ക് സ്‌ക്രീനിൽ നിങ്ങളുടെ ആധാർ കാർഡ് പുതുക്കിയതിന്‍റെ വിവരങ്ങൾ കാണാൻ കഴിയും.
  • സ്റ്റെപ് 5: “Aadhaar update history” പേജിന്‍റെ വലതുവശത്ത് ലംബമായി നൽകിയിരിക്കുന്ന മൂന്ന് കുത്തുകളിൽ ക്ലിക്കുചെയ്യുക. ശേഷം പ്രിന്‍റ് ചെയ്യുകയോ സേവ് ചെയ്യുകയോ ചെയ്യാം.

Also Read: തെറ്റിദ്ധരിക്കപ്പെട്ടേക്കാം; ആധാർ കാർഡിന്‍റെ സുരക്ഷ സംബന്ധിച്ച മാർഗനിർദേശം പിൻവലിച്ച് കേന്ദ്രസർക്കാർ

Last Updated : Sep 9, 2023, 3:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.