ETV Bharat / business

സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പി ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 34.99 ലക്ഷം രൂപ - 34 99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്‌ ഷോറൂം വില

വെർച്വൽ സീരീസ് അവതരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ വാഹനം അവതരിപ്പിച്ചെങ്കിലും, ഈ വർഷമാണ് മോഡൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്.

Ducati launches Streetfighter V4 SP in India; priced at Rs 34.99 lakh  സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പി  Ducati launches Streetfighter V4 SP in India  Streetfighter V4 SP in India  super bikes in india  Streetfighter V4 SP features  Streetfighter V4 SP price  Streetfighter V4 SP ex showroom price  34 99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്‌ ഷോറൂം വില
സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പി ഇന്ത്യയിൽ അവതരിപ്പിച്ച് ഡ്യുക്കാട്ടി; വില 34.99 ലക്ഷം രൂപ
author img

By

Published : Jul 5, 2022, 6:38 AM IST

ന്യുഡൽഹി: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ഡ്യുക്കാട്ടി സൂപ്പർ ബൈക്കായ സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പി ( Streetfighter V4 SP) ഇന്ത്യയിൽ അവതരിപ്പിച്ചു. 34.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്‌ ഷോറൂം വില. മാർക്കിന്‍റെ ഡെസ്മോഡിസി സ്ട്രാഡേൽ, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ്, ലിക്വിഡ് കൂൾഡ്, സിലിണ്ടറിന് 4-വാൽവ്, 1,103 സിസി എഞ്ചിനാണ് സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പിക്ക് കരുത്തേകുന്നത്.

വെർച്വൽ സീരീസ് അവതരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ അവതരിപ്പിച്ചെങ്കിലും, ഈ വർഷമാണ് മോഡൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്. എഞ്ചിനിൽ എസ്‌ടിഎം ഇവോ എസ്‌ബികെ (STM-EVO SBK) സ്ലിപ്പർ ഡ്രൈ ക്ലച്ച് ഘടിപ്പിച്ചിരിക്കുന്നു, ഇത് ഏറ്റവും മികച്ച ആന്‍റി -ഹോപ്പിങ് ഫങ്‌ഷൻ ഉറപ്പുനൽകുന്നുവെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നു. ഏറ്റവും ആക്രമണാത്മകമായ ഡൗൺഷിഫ്റ്റുകളിലും എല്ലാ 'ഓഫ്-ത്രോട്ടിൽ' ഘട്ടങ്ങളിലും കൂടുതൽ മികച്ചതാണെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഈ എഞ്ചിൻ 13,000 ആർപിഎം (rpm) -ൽ 205 ബിഎച്ച്പി (BHP) കരുത്തും 9,500 ആർപിഎം-ൽ 123 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.

  • The Streetfighter V4 SP is the ideal companion for even a beginner who wants to rule the track with a sport naked & get an instant exhilarating response, with excellent braking power, reaching the apex quicker, while ensuring excellent stability at high speeds.#DucatiLaunch pic.twitter.com/gCAsIQgxds

    — Ducati India (@Ducati_India) July 4, 2022 " class="align-text-top noRightClick twitterSection" data=" ">

സ്‌ട്രീറ്റ്‌ ഫൈറ്റർ വി 4 എസ്‌പി സ്‌ട്രീറ്റ്‌ ഫൈറ്റർ വി4 എസിന്‍റെ ഭാരം കുറഞ്ഞ പതിപ്പാണ്, 196.5കിലോ ഗ്രാം ഭാരമുണ്ട്, ഇത് വി4 എസിനെ അപേക്ഷിച്ച് 2.5 കിലോ ഗ്രാം കുറവാണ്. ഭാരം കുറഞ്ഞ മഗ്‌നീഷ്യം അലോയ് വീലുകളും ലിഥിയം-അയൺ ബാറ്ററിയും ഉപയോഗിച്ചത് ഭാരം കുറക്കാൻ സഹായകമായി. അലുമിനിയം അലോയ് വീലുകളാണ് വി4 എസിൽ ഉപയോഗിച്ചിട്ടുള്ളത്.

  • The minimalist full LED headlight perfectly captures the spirit of the Streetfighter V4 SP. It resembles the crazy grin of the Joker, who inspired the designer responsible for creating the new Borgo Panigale naked in the Ducati Style Center.#DucatiLaunch #StreetfighterV4SP pic.twitter.com/NXQIN53owk

വിങ്‌സ്, ഫ്രണ്ട് ഫെൻഡർ, ക്ലച്ച് കവർ, അലുമിനിയം ഫുട്‌ പെഗുകൾക്കുള്ള ഹീൽ ഗാർഡുകൾ എന്നിവയുൾപ്പെടെ നിരവധി കാർബൺ-ഫൈബർ ഭാഗങ്ങൾ ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ വി 4 എസ്‌പി അവതരിപ്പിക്കുന്നു.

ALSO READ: സുസുക്കി പുതിയ '2022 കറ്റാന' സൂപ്പര്‍ ബൈക്ക് പുറത്തിറക്കി

ഇലക്‌ട്രോണിക് എയ്‌ഡുകളിൽ ഡ്യുക്കാട്ടി ട്രാക്ഷൻ കൺട്രോൾ ഇവോ 2, ഡ്യുക്കാട്ടി സ്ലൈഡ് കൺട്രോൾ, ഡ്യുക്കാട്ടി വീലി കൺട്രോൾ ഇവോ, ഡ്യുക്കാട്ടി പവർ ലോഞ്ച്, എഞ്ചിൻ ബ്രേക്ക് കൺട്രോൾ ഇവോ, ഡ്യുക്കാട്ടി ഇലക്‌ട്രോണിക് സസ്‌പെൻഷൻ ഇവോ എന്നിവ ഉൾപ്പെടുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.