ETV Bharat / business

'അസമയത്ത് വിളിയും മോശം സംസാരവും വേണ്ട': വായ്‌പ തിരിച്ചു പിടിക്കാൻ ബാങ്കുകൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് റിസർവ് ബാങ്ക് - റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് ലോണ്‍ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്

ഉപഭോക്താക്കളോട് മോശമായ ഭാഷയില്‍ സംസാരിക്കാന്‍ പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍.

reserve bank governor Shaktikanta das on the methods of banks to recover loans  Shaktikanta Das on customer interface of the banks  shaktikanth das warning banks against banks agents using foul language  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് ലോണ്‍ തിരിച്ചുപിടിക്കുന്നതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്‌തി കാന്ത് ദാസ് ബാങ്കുകള്‍ക്ക് നല്‍കിയ മുന്നറിയിപ്പ്
വായ്‌പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ പരുഷമായ രീതി ഉപയോഗിച്ചാല്‍ നടപടിയെന്ന് റിസര്‍വ് ബാങ്ക്
author img

By

Published : Jun 17, 2022, 3:55 PM IST

മുംബൈ: വായ്‌പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പരുഷമായ രീതികള്‍ ഉപയോഗിക്കുന്നതിനെതിരെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. വായ്‌പ തിരിച്ചടവിനായി അസമയത്ത് ഉപഭോക്‌താക്കളെ വിളിച്ച് ശല്യപ്പെടുത്തുന്നതും അവരോട് മോശമായ ഭാഷയില്‍ സംസാരിക്കുന്നതും അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം രീതികള്‍ക്കെതിരെ റിസര്‍വ്‌ബാങ്ക് ശക്‌തമായ നടപടി സ്വീകരിക്കുമെന്നും ഒരു പ്രമുഖ ബിസിനസ് പത്രം നടത്തിയ പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തില്‍ അല്ലാത്ത ധനകാര്യ സ്ഥാപനങ്ങളിലാണ് ഇത്തരത്തിലുള്ള പരുഷമായ രീതികള്‍ കൂടുതലായി കണ്ടുവരുന്നത്. റിസര്‍വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും ഇത്തരം രീതികള്‍ ഉണ്ടായാല്‍ ശക്‌തമായ നടപടി സ്വീകരിക്കും. നിയന്ത്രണത്തില്‍ അല്ലാത്തവയില്‍ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് അടക്കമുള്ള നിയമപാലകരെ റിസര്‍വ് ബാങ്ക് അറിയിക്കുമെന്നും ശക്‌തികാന്ത ദാസ് വ്യക്തമാക്കി.

ഉപഭോക്താക്കളോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്. ഉപഭോക്‌താക്കളോട് എങ്ങനെ പെരുമാറണം എന്ന കാര്യത്തില്‍ ബാങ്കുകള്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.