ETV Bharat / business

Adani Group Denies OCCRP Allegations: 'ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുതുക്കിയെത്തിയത്'; ഒസിസിആര്‍പി ആരോപണങ്ങള്‍ തള്ളി അദാനി ഗ്രൂപ്പ് - ഓഹരി

Adani Group Denies OCCRPs Mysterious Investment Allegations: വിദേശ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള കണ്‍സേര്‍ട്ടഡ് ബിഡ്ഡാണിതെന്നും അദാനി ഗ്രൂപ്പ് ആരോപണങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു

Adani Group denies OCCRP Allegations  OCCRP Allegations  OCCRP  Hindenburg report  George Soros  Concerted Bid  Investments through FPIs  Invoicing  DRI  SEBI  MPS  Transfer of Funds Abroad  ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്  ഒസിസിആര്‍പി  ഒസിസിആര്‍പി ആരോപണങ്ങള്‍  അദാനി ഗ്രൂപ്പ്  അദാനി  ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ്  നിക്ഷേപം  ഓഹരി  സുപ്രീംകോടതി
Adani Group denies OCCRP Allegations
author img

By ETV Bharat Kerala Team

Published : Aug 31, 2023, 8:17 PM IST

ന്യൂഡല്‍ഹി: വിദേശ നിക്ഷേപകരെ മറച്ചുവച്ചുവെന്ന ഓർഗനൈസ്‌ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്‌ട് (OCCRP) റിപ്പോര്‍ട്ട് തള്ളി അദാനി ഗ്രൂപ്പ് (Adani Group). ഗുണം കണ്ടെത്താതെ പോയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് (Hindenburg Report) പിന്നാലെ പുതുക്കിയെത്തിയ ആരോപണങ്ങളെന്നായിരുന്നു ഒസിസിആര്‍പി റിപ്പോര്‍ട്ടിനോടുള്ള അദാനി ഗ്രൂപ്പിന്‍റെ വിമര്‍ശനം. മാത്രമല്ല ജോര്‍ജ് സോറോസിസിന്‍റെ (George Soros) ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒസിസിആര്‍പി വിദേശ മാധ്യമങ്ങളെ കൂട്ടുപിടിച്ചുള്ള കണ്‍സേര്‍ട്ടഡ് ബിഡ്ഡാണെന്നും (Concerted Bid) ഇവര്‍ കുറ്റപ്പെടുത്തി.

'എല്ലാം ഞങ്ങളെ തകര്‍ക്കാന്‍': ഒരു ദശാബ്‌ദത്തിന് മുമ്പ് ഡയറക്‌ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (DRI) ഇൻവോയ്‌സിങ് (Invoicing), വിദേശത്തേക്ക് ഫണ്ട് കൈമാറ്റം (Transfer of Funds Abroad), ബന്ധപ്പെട്ട കക്ഷി ഇടപാടുകൾ, എഫ്‌പിഐ വഴിയുള്ള നിക്ഷേപം (Investments Through FPIs) എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങൾ പരിശോധിച്ച് അവസാനിച്ച കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ വാദങ്ങള്‍.

എന്നാല്‍, സ്വതന്ത്രമായ വിധിനിർണയ അതോറിറ്റിയും അപ്പീൽ ട്രിബ്യൂണലും ഇതില്‍ അമിതമായി ഒന്നുമില്ലെന്നും ഇടപാടുകൾ ബാധകമായ നിയമത്തിന് അനുസൃതമാണെന്നും സ്ഥിരീകരിച്ചതാണ്. മാത്രമല്ല 2023 മാർച്ചിൽ സുപ്രീംകോടതി ഞങ്ങൾക്ക് അനുകൂലമായി വിധിച്ചതോടെ വിഷയം അന്തിമമായതുമാണ്. അതുകൊണ്ടുതന്നെ ഫണ്ട് കൈമാറ്റം സംബന്ധിച്ച ഈ ആരോപണങ്ങൾക്ക് പ്രസക്തിയോ അടിസ്ഥാനമോ ഇല്ലെന്ന് അദാനി ഗ്രൂപ്പ് അഭിപ്രായപ്പെട്ടു.

മുമ്പേ തള്ളിയതോ?: ഒസിസിആര്‍പി റിപ്പോർട്ടിൽ പറയുന്ന വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ ഇതിനോടകം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (SEBI) അന്വേഷണത്തിന് കീഴിലാണ്. എന്നാല്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി നിയോഗിച്ച വിദഗ്‌ധ സമിതി പ്രകാരം, മിനിമം പബ്ലിക് ഷെയർഹോൾഡിങ് (MPS) ആവശ്യകതകൾ ലംഘിച്ചതിനോ സ്‌റ്റോക്ക് വിലകളിൽ കൃത്രിമം കാണിച്ചതിനോ തെളിവുകളൊന്നുമില്ല. ഈ ശ്രമങ്ങളെല്ലാം ഞങ്ങളുടെ ഓഹരി വില കുറയ്ക്കുന്നതിലൂടെ ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തി.

നിയമത്തിന്‍റെ ശരിയായ പ്രക്രിയയിലും ഞങ്ങളുടെ വെളിപ്പെടുത്തലുകളുടെയും കോർപ്പറേറ്റ് ഭരണ മാനദണ്ഡങ്ങളുടെയും ഗുണനിലവാരത്തിലും ഞങ്ങൾക്ക് പൂർണ വിശ്വാസമുണ്ട്. ഈ വസ്‌തുതകളുടെ അടിസ്ഥാനത്തില്‍ ഈ വാർത്ത റിപ്പോർട്ടുകളെത്തുന്നത് സംശയാസ്‌പദവും നികൃഷ്‌ടവുമായാണെന്നും തങ്ങൾ ഈ റിപ്പോർട്ടുകൾ പൂര്‍ണമായും തള്ളിക്കളയുന്നുവെന്നും അദാനി ഗ്രൂപ്പ് കൂട്ടിച്ചേര്‍ത്തു.

എന്തായിരുന്നു ഒസിസിആര്‍പിയുടെ ആരോപണം..: മൗറീഷ്യസ് ആസ്ഥാനമായുള്ള ഒപേക് നിക്ഷേപ ഫണ്ടുകള്‍ വഴി ശതകോടീശ്വരനായ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി, പരസ്യമായി വ്യാപാരം ചെയ്യുന്ന ഓഹരി വിപണിയില്‍ നൂറുകണക്കിന് ദശലക്ഷം ഡോളർ നിക്ഷേപിച്ചതായി ആരോപിച്ച് ഓർഗനൈസ്‌ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിങ് പ്രോജക്‌ട് (OCCRP) കഴിഞ്ഞദിവസമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഈ തുക ഗൗതം അദാനി തുറമുഖങ്ങൾ മുതൽ ഊർജം വരെ വൻതോതിലുള്ള തന്‍റെ ബിസിനസില്‍ നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇവരുടെ ആരോപണം. മാത്രമല്ല നികുതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും അദാനി ഗ്രൂപ്പിന്‍റെ ഇ മെയിലുകളില്‍ നിന്നും, 'നിഗൂഢമായ' നിക്ഷേപകർ അദാനി ഓഹരികള്‍ വാങ്ങുകയും വിൽക്കുകയും ചെയ്‌ത രണ്ട് കേസുകളെങ്കിലും തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

അദാനി ഗ്രൂപ്പുമായി ദീർഘകാല ബിസിനസ് ബന്ധമുള്ള നാസർ അലി ഷബാൻ അഹ്‌ലി, ചാങ് ചുങ് ലിങ് എന്നിവര്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരൻ വിനോദ് അദാനിയുമായി ബന്ധപ്പെട്ട കമ്പനികളില്‍ ഡയറക്‌ടർമാരായും ഷെയർഹോൾഡർമാരായും പ്രവര്‍ത്തിച്ചുവന്നതായും, അദാനി സ്‌റ്റോക്ക് ഓഫ്‌ഷോർ സ്ട്രക്ച്ചറുകൾ വഴി ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്‌ത് ലാഭം കൊയ്‌തതായും ഇവര്‍ വെളിപ്പെടുത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.