ഹൈദ്രാബാദ്: ഈ കാലത്ത് ഒരു ഇടത്തരം കുടുംബത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമാണ് ഇരു ചക്ര വാഹനം. ഒരു ഇരുചക്രവാഹനം വാങ്ങുമ്പോള്‍ അതിന് ഇന്‍ഷുറന്‍സ് എടുക്കുക എന്നുള്ളത് നിയമപരമായി നിര്‍ബന്ധമാണ്. വാഹനം മോഷണം പോകുക , വഹനത്തിന് എന്തെങ്കിലും അപകടം സംഭവിച്ച് കേടുപാടുകള്‍ വരിക തുടങ്ങിയ സന്ദര്‍ഭങ്ങളില്‍ ഇന്‍ഷൂറന്‍സ് പോളിസിയിലൂടെ നിങ്ങള്‍ക്ക് നഷ്‌ടപരിഹാരം ലഭിക്കുന്നു.
ഇരുചക്രവാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പോളിസി എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
നിങ്ങളെടുക്കുന്ന ഇരുചക്ര വാഹനത്തിന്‍റെ വിലയെ അടിസ്ഥാനമാക്കിയാണ് ഇന്‍ഷുറന്‍സിന്‍റെ കവറേജ് നിശ്ചയിക്കപ്പെടുക. അതുകൊണ്ട് തന്നെ നിങ്ങള്‍ അടയ്‌ക്കേണ്ട ഇന്‍ഷുറന്‍സ് പ്രീമിയവും നിശ്ചയിക്കപ്പെടുന്ന ഒരു പ്രധാനഘടകവും ഇരുചക്രവാഹനത്തിന്‍റെ വിലയാണ്.
ഇരുചക്രവാഹനത്തിന്‍റെ ക്യുബിക് കപ്പാസിറ്റി(സി.സി) അനുസരിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം വ്യത്യാസപ്പെടും. അതായത് 75സി.സി ബൈക്കിനടയ്‌ക്കേണ്ട ഇന്‍ഷൂറന്‍സ് പ്രീമിയം 350 സി.സി ബൈക്കിന്‍റെ ഇന്‍ഷുറന്‍സ് പ്രീമിയത്തേക്കാള്‍ കുറവായിരിക്കും. ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി സ്ലാബ് റേറ്റുകള്‍ തീരുമാനിക്കുന്നത് സി.സിയെ അടിസ്ഥാനപ്പെടുത്തിയാണ്. ഇലക്ട്രോണിക് ഇരു ചക്ര വാഹനങ്ങളുടെ വരവോടെ കിലോവാട്ടിന്‍റെ അടിസ്ഥാനത്തിലും പ്രീമിയം നിശ്ചയിക്കപ്പെടുന്നുണ്ട്.
എത് തരത്തിലുള്ള ഇന്‍ഷുറന്‍സ് കവറേജാണ് ആവശ്യം
ഇരുചക്ര വാഹന ഇന്‍ഷുറന്‍സില്‍ തേര്‍ഡ് പാര്‍ട്ടി കവറേജും സമഗ്രമായ കവറേജും ലഭ്യമാണ്. റോഡിലിറങ്ങുന്ന എല്ലാ ഇരുചക്രവാഹനങ്ങള്‍ക്കും തേര്‍ഡ് പാര്‍ട്ടി കവറേജ് നിയമപരമായി ആവശ്യമാണ്. തേര്‍ഡ് പാര്‍ട്ടി കവറേജ് നിങ്ങളുടെ വാഹനത്തിന് പരിരക്ഷ നല്‍കുന്നില്ല. നിങ്ങളുടെ ബൈക്ക് കൊണ്ട് വേറൊരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലുള്ള നഷ്ടപരിഹാരമാണ് തേര്‍ഡ് പാര്‍ട്ടി കവറേജിലൂടെ ലഭിക്കുക.
കോമ്പറഹെന്‍സീവ് (സമഗ്രമായ) ഇന്‍ഷുറന്‍സ് പോളിസിയാണെങ്കില്‍ പ്രകൃതി ദുരന്തത്തിലോ, അപകടങ്ങലിലോ നിങ്ങളുടെ വാഹനത്തിന് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ അതിനുള്ള നഷ്ടപരിഹാരം നിങ്ങള്‍ക്ക് ലഭിക്കും. ഈ പോളിസിയുണ്ടെങ്കില്‍ വാഹനം മോഷ്‌ടിക്കപ്പെട്ടാലും അതിനുള്ള നഷ്ടപരിഹാരം നിങ്ങള്‍ക്ക് ലഭിക്കും. തേര്‍ഡ് പാര്‍ട്ടി പോളിസി പ്രീമിയത്തേക്കാള്‍ പ്രീമിയം കൂടുതലാണ് കോമ്പറഹെന്‍സീവ് പോളിസിയുടെ പ്രീമിയം. പ്രീമിയം കൂടുതലാണെങ്കിലും കോമ്പറഹെന്‍സീവ് പോളിസി എടുക്കുന്നതാണ് നല്ലത്.
ഒരു ഇന്‍ഷുറന്‍സ് പോളിസിയെ സംബന്ധിച്ചിടത്തോളം ഇന്‍ഷുറന്‍സ് ഡിക്ലേര്‍ഡ് വാല്യു(ഐഡിവി) വളരെ പ്രധാനപ്പെട്ട ഘടകമാണ്. നിങ്ങളുടെ വാഹനം പൂര്‍ണമായും തകര്‍ന്നാലോ മോഷ്‌ടിക്കപ്പെട്ടാലോ നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനി തരുന്ന ഏറ്റവുംകൂടിയ നഷ്‌ടപരിഹാരത്തിനാണ് ഐഡിവി എന്ന് പറയുന്നത്. ഇന്‍ഷുറന്‍സ് പോളിസി ഒരോ തവണയും പുതുക്കുന്ന അവസരത്തില്‍ നിങ്ങളുടെ വാഹനത്തിന്‍റെ വിലയില്‍ നിന്ന് മൂല്യശോഷണം കിഴിച്ചിട്ടാണ് ഐ.ഡി.വി നിശ്ചയിക്കുന്നത്.
ഇന്‍ഷുറന്‍സ് കമ്പനികള്‍ നോണ്‍ ക്ലേമ് ബൊണസ് നല്‍കുന്നുണ്ട്. മുന്‍ നിശ്ചയിച്ച സ്ലാബുകള്‍ പ്രകാരം ഡിസ്കൗണ്ടുകള്‍ ലഭ്യമാണ്. എന്‍സിബി 20ശതമാനം മുതല്‍ 50 ശതമാനം വരെ ലഭ്യമാകാറുണ്ട്. എന്‍സിബി നിങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ കുറവ് വരുത്തുന്നു.
ആഡ് ഓണ്‍ കവര്‍ നിങ്ങളുടെ വാഹനത്തിന് അധിക പരിരക്ഷ നല്‍കുന്നു. നിങ്ങളുടെ പ്രത്യേക അവശ്യം നിറവേറ്റുന്നതിന് വേണ്ടിയാകണം ആഡ് ഓണ്‍ കവറേജുകള്‍ എടുക്കേണ്ടത്. വാഹനത്തിന്‍റെ എഞ്ചിന്‍ സംരക്ഷണം, മെഡിക്കല്‍ കവര്‍ എന്നിവയില്‍ ആഡ് ഓണ്‍ ലഭ്യമാണ്.
ALSO READ:ദുബായ്-തിരുവനന്തപുരം റൂട്ടിൽ എമിറേറ്റ്‌സിന്‍റെ ഫസ്റ്റ് ക്ലാസ് സർവീസുകൾ