ഹൈദരാബാദ്: യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ ഒരു പൈസ കുറഞ്ഞ് 72.69 എന്ന നിലയിലെത്തി. ഇറക്കുമതി കൂടിയതാണ് ഡോളറിന്‍റെ നില മെച്ചപ്പെടുത്തിയത്. ഫോറെക്സ് മാർക്കറ്റിൽ അമേരിക്കൻ കറൻസിക്കെതിരെ ലോക്കൽ യൂണിറ്റിൽ 72.64 എന്ന നിലയിലായിരുന്നു വ്യപാരം ആരംഭിച്ചത്. പിന്നീട് ഡോളർ വില 72.85 ആയി കൂടുകയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസത്തേതിൽ നിന്ന് ഒരു പൈസ കുറഞ്ഞ് 72.69ൽ വ്യാപാരം എത്തുകയായിരുന്നു.
ആഭ്യന്തര മാർക്കറ്റിൽ ബിഎസ്‌സി സെൻസെക്‌സ് 0.10 ശതമാനം താഴ്‌ന്ന് 52,104.17ൽ അവസാനിച്ചു. അതേ സമയം നിഫ്‌റ്റി 1.25 പോയിന്‍റ് താഴ്‌ന്ന് 15,313.45ൽ വ്യാപാരം അവസാനിപ്പിച്ചു. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം തിങ്കളാഴ്‌ച 1,234.15 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വാങ്ങിയത്.