മുംബൈ : മാസ്റ്റർകാർഡിന് വിലക്ക് ഏർപ്പെടുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ജൂലൈ 22 മുതൽ വിലക്ക് പ്രാബല്യത്തിൽ വരും. രാജ്യത്ത് പുതിയ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്‌ഡ് കാർഡുകൾ അനുവദിക്കുന്നതിൽ നിന്നാണ് മാസ്റ്റർകാർഡ് ഏഷ്യ / പസഫിക് പ്രൈവറ്റ് ലിമിറ്റഡിനെ (മാസ്റ്റർകാർഡ്) റിസർവ് ബാങ്ക് വിലക്കിയത്.
Also Read: ഓപ്പോ റെനോ 6 , റെനോ 6 പ്രൊ 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു
പേയ്‌മെന്‍റ് സിസ്റ്റം ഡാറ്റ സൂക്ഷിക്കുന്നത് സംബന്ധിച്ച് റിസർവ് ബാങ്കിന്‍റെ മാനദണ്ഡങ്ങൾ ലംഘിച്ചതാണ് കാരണം. പേയ്‌മെന്‍റ് ആൻഡ് സെറ്റിൽമെന്‍റ് സിസ്റ്റംസ് ആക്റ്റ് 2007 (പിഎസ്‌എസ് ആക്റ്റ്) സെക്ഷൻ 17 പ്രകാരമാണ് നടപടി.
മാനദണ്ഡങ്ങൾ പിൻതുടരാൻ മതിയായ സമയം അനുവദിച്ചിട്ടും മാസ്റ്റർകാർഡ് നടപടികളൊന്നും സ്വീകരിച്ചില്ലെന്ന് റിസർവ് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
എന്നാൽ വിലക്ക് മാസ്റ്റർകാർഡിന്‍റെ നിലവിലെ ഉപഭോക്താക്കളെ ബാധിക്കില്ല. സമാനമായ സാഹചര്യത്തിൽ പുതിയ കാർഡുകൾ അനുവദിക്കുന്നതിൽ നിന്ന് അമേരിക്കൻ എക്‌സ്പ്രസ്, ഡൈനേഴ്‌സ് ക്ലബ് ഇന്‍റർനാഷണൽ എന്നിവരെ മൂന്ന് മാസം മുമ്പ് റിസർവ് ബാങ്ക് വിലക്കിയിരുന്നു.