തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് വ്യാഴാഴ്‌ചത്തെ വില 35,360 രൂപയാണ്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4420 രൂപയായി.
Also Read: പുതുച്ചേരിയിൽ പെട്രോളിന് വില കുറയും; നികുതി കുറച്ച് സർക്കാർ
സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു കിലോ വെള്ളിക്ക് 200 രൂപ കുറഞ്ഞ് 63,200ൽ എത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിലും സ്വർണ വില കുറഞ്ഞു. 10 ഗ്രാമിന് 0.02 ശതമാനം കുറഞ്ഞ് 47,181 രൂപയിലെത്തി.
ആഗോള വിപണിയിൽ സ്പോട് ഗോൾഡിന്‍റെ വിലയിലും നേരിയ ഇടിവ് പ്രകടമായി. ഔണ്‍സിന് 0.1 ശതമാനം വിലക്കുറഞ്ഞ് 1,788.17 ഡോളറിലാണ് വ്യാപാരം.
ഓഗസ്റ്റ് ഒമ്പത് മുതൽ 11 വരെ സ്വർണവില 34,680 രൂപ ആയിരുന്നു. ഇതാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സ്വർണത്തിന്‍റെ രാജ്യാന്തര വില, ഡോളർ– രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.