ETV Bharat / business

കല്യാൺ ജ്വല്ലേഴ്‌സ്‌ ഓഹരി വിപണിയിലേയ്ക്ക്

1175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐപിഒ മാർച്ച് 16ന് തുടങ്ങി 18ന് അവസാനിക്കും. കേരളത്തിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ഐപിഒ ആണിത്.

Kalyan Jewelers is one of the largest IPOs in the jewelery retail sector  Kalyan Jewelers  IPO  initial public offer  ഐപിഒ  retail  largest IPO  തിരുവനന്തപുരം  റ്റവും വലിയ ഐപിഒകളിൽ ഒന്നായി കല്യാൺ ജ്വല്ലേഴ്‌സ്  thiruvananthapuram  trivandrum  കല്യാൺ ജ്വല്ലേഴ്‌സ്  കല്യാൺ  Kalyan  ടിഎസ് കല്യാണരാമൻ  ts kalyanaraman  ഇൻസെറ്റ്മെന്‍റ്  insetment  ടികെ സീതാരാമൻ  tk seetaraman  സഞ്ജയ് രഘുറാം  sanjay raghuram  ടികെ രമേശ്  tk ramesh
Kalyan Jewelers is one of the largest IPOs in the jewelery retail sector
author img

By

Published : Mar 12, 2021, 1:26 PM IST

തിരുവനന്തപുരം: ഇന്ത്യയിലെ ജ്വല്ലറി റീട്ടെയിൽ മേഖലയിലെ ഏറ്റവും വലിയ പ്രാഥമിക ഓഹരി വിൽപനകളിൽ (ഐപിഒ) ഒന്നായി കേരളം ആസ്ഥാനമായ കല്യാൺ ജ്വല്ലേഴ്‌സ്‌. 1175 കോടി രൂപ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഐപിഒ മാർച്ച് 16ന് തുടങ്ങി 18ന് അവസാനിക്കും. പത്തു രൂപ മുഖവിലയുള്ള ഓഹരികൾ 86- 87 രൂപ നിലവാരത്തിലാണ് ലഭ്യമാക്കുന്നത്.

ചുരുങ്ങിയത് 172 ഓഹരികൾക്ക് വേണ്ടി അപേക്ഷിക്കാം. കേരളത്തിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള ഏറ്റവും വലിയ ഐപിഒ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. 1175 കോടിയുടെ ഐപിഒയിൽ 800 കോടി പുതിയ മൂലധനമായി കമ്പനിയിൽ എത്തും. അവശേഷിക്കുന്ന 375 കോടിയിൽ 125 കോടി രൂപ ടിഎസ് കല്യാണരാമനും 250 കോടി രൂപ നിക്ഷേപകരായ ഇൻസെറ്റ്‌മെന്‍റ്സും വിറ്റൊഴിയുന്നതാണ്.

വിൽപനയ്ക്ക് വയ്ക്കുന്ന മുഴുവൻ ഓഹരികളിൽ 50 ശതമാനം യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്. 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും 15 ശതമാനം അല്ലാത്തവർക്കും ലഭ്യമാക്കും. പുതുതായി സമാഹരിക്കുന്ന തുക കമ്പനിയുടെ പ്രവർത്തന ആവശ്യങ്ങൾക്കായും പൊതു ഭരണ ആവശ്യങ്ങൾക്കായും വകയിരുത്താനാണ് പദ്ധതി എന്ന് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ടിഎസ് കല്യാണരാമൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്‌ടർമാരായ ടികെ സീതാരാമൻ, ടികെ രമേശ്, സിഇഒ സഞ്ജയ് രഘുറാം എന്നിവരും വെർച്വൽ വാര്‍ത്താസമ്മേളനത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.