ETV Bharat / business

സ്വർണവില ഇടിയുന്നത് തുടരുന്നു; പവന് 400 രൂപ കുറഞ്ഞു

1,320 രൂപയാണ് ഒമ്പത് ദിവസം കൊണ്ട് പവന് കുറഞ്ഞത്

gold price  gold price in kerala  സ്വർണവില  സംസ്ഥാനത്തെ സ്വർണവില  സ്വർണവിലയിൽ കുറവ്
സ്വർണവില ഇടിയുന്നത് തുടരുന്നു; പവന് 400 രൂപ കുറഞ്ഞു
author img

By

Published : Aug 9, 2021, 12:45 PM IST

സംസ്ഥാനത്തെ സ്വർണവിലയിൽ ഉണ്ടാകുന്ന ഇടിവ് തിങ്കളാഴ്‌ചയും തുടരുകയാണ്. പവന് 400 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ സ്വർണവില. ഒരു പവൻ സ്വർണത്തിന് 34,680 രൂപയാണ് പുതിയ വില. ഒരു ഗ്രാമിന് 4,335 രൂപയാണ് വില.

Also Read: സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി യെസ് ബാങ്ക്

ഓഗസ്റ്റ് ഒന്നിന് 36,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വില. 1,320 രൂപയാണ് ഒമ്പത് ദിവസം കൊണ്ട് പവന് കുറഞ്ഞത്. ആഗോള നിക്ഷേപകർ കൂട്ടമായി സ്വർണം വിറ്റഴിച്ചതാണ് വിലയിൽ പ്രതിഫലിച്ചത്. യുഎസിലെ ജോബ് ഡാറ്റ ഉയർന്നതും ഡോളർ കരുത്തുനേടിയതും ട്രഷറി ആദായം വർധിച്ചതും സ്വർണത്തെ ബാധിച്ചു.

സ്‌പോട്ട് ഗോൾഡ് ട്രോയ് ഔൺസിന്‍റെ വില 2.3 ശതമാനം ഇടിഞ്ഞ് 1,722 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം സ്വർണത്തിന് 46,029 രൂപയായി കുറഞ്ഞു. വരുംദിവസങ്ങളിലും ആഗോളതലത്തിൽ സ്വർണം വില കുറയാനാണ് സാധ്യത. കൊവിഡ് വ്യാപനത്തെ തുടർന്ന് 28 ശതമാനം കുതിപ്പാണ് കഴിഞ്ഞ വര്‍ഷം സ്വര്‍ണവിലയിലുണ്ടായത്. 2020 ഓഗസ്റ്റിൽ സ്വർണ വില 10 ഗ്രാമിന് 56,200 രൂപയെന്ന സര്‍വകാല റെക്കോഡിൽ എത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.