ഗസ സിറ്റി: ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ ഗസ. ഇസ്രായേലിനുമായുള്ള യുദ്ധവും തുടര്‍ന്നുണ്ടാവുന്ന അരക്ഷിതാവസ്ഥയുമാണ് പ്രതിസന്ധിക്ക് കാരണം.
ലോകത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ രേഖപ്പെടുത്തുന്ന രാജ്യമാണ് ഗസ. ഇസ്രായേലിന്‍റെ സൗഹൃദ രാഷ്ട്രങ്ങളുടെ ഉപരോധം കാരണം വിദേശ സഹായങ്ങളുടെ ലഭ്യത കുറഞ്ഞു. ഇതോടെ രാജ്യത്തെ ഭൂരിഭാഗം കുടുംബങ്ങളും നിത്യവൃത്തിക്ക് ഗതിയില്ലാതെ തിരിയുകയാണ്.
ഗസയില്‍ സമ്പത്ത് വ്യവസ്ഥ എന്ന അവസ്ഥ പോലും ഇല്ലെന്ന് സാമ്പത്തിക വിദഗ്ദന്‍ ഉമര്‍ ശബാന്‍ പറയുന്നു. അവശ്യ സാധനങ്ങള്‍ വാങ്ങാനുള്ള ശക്തി ഇന്ന് ഗസക്ക് ഇല്ല. അടിയന്തരമായി വിദേശ രാജ്യങ്ങളുടെ ധനസഹായം ലഭിച്ചാല്‍ മാത്രമാണ് നിലവിലെ വ്യവസ്ഥയില്‍ മാറ്റം വരുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോകബാങ്കിന്‍റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഗസയുടെ അയല്‍രാജ്യമായ പലസ്തീന്‍റെയും സാമ്പത്തിക നില അത്ര ഭദ്രമല്ല. ജനസംഖ്യനിരക്കിന് അനുയോജ്യമായ സമ്പത്ത് വ്യവസ്ഥയല്ല ഇവിടെ നിലനില്‍ക്കുന്നത്. ഇത് ഭാവിയില്‍ രാജ്യത്തിന് വലിയ ദോഷം ചെയ്യും. നിലവില്‍ ഗസയിലെ വ്യാപാരികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ കയറ്റി അയക്കാന്‍ സാധിക്കാത്ത സാഹചര്യമാണ്.