രാജ്യത്തിന്‍റെ പ്രതിരോധം, റെയില്‍വേ, ഹൈവേ തുടങ്ങിയ സുപ്രധാന പ്രോജക്ടുകളില്‍ സംസ്ഥാന സര്‍ക്കാരുകളും സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയര്‍മാന്‍ ബിബേക് ഡെബ്രോയ്.
സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്ന ആരോഗ്യ മേഖലകളില്‍ കേന്ദ്രം ധാരാളമായി സംഭാവനകള്‍ നല്‍കാറുണ്ട്. എന്നാല്‍ രാജ്യത്തിന്‍റെ വികസനത്തിന് പ്രധാന പങ്ക് വഹിക്കുന്ന പദ്ധതികളില്‍ സംസ്ഥാനങ്ങള്‍ സംഭാവനകള്‍ നല്‍കുന്നില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രോജക്ടുകളില്‍ സാമ്പത്തിക ഏകീകരണമാണ് പ്രധാനം. പൊതു ഭരണത്തിന്‍റെ കീഴില്‍ പ്രധാന പ്രോജക്ടുകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും ഡെബ്രോയ് ചൂണ്ടിക്കാണിച്ചു.
ഇന്ത്യ പോലൊരു രാജ്യത്തിന് ഉൽപാദനക്ഷമത വര്‍ധിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ചക്ക് സഹായം ചെയ്യുമെന്നും നികുതിയിളവ് പോലുള്ള ആനൂകുല്യങ്ങള്‍ ഉള്ളിടത്തോളം കാലം നികുതി ഘടന ലളിതമാക്കിയിരിക്കുകയില്ലെന്നും ഡെബ്രോയ് പറഞ്ഞു.