ന്യൂഡൽഹി: പിഎം -കിസാൻ പദ്ധതി പ്രകാരം കർഷകർക്കുള്ള പണം പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. 19,500 കോടി രൂപയാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തിങ്കളാഴ്‌ച കൈമാറിയത്. വിർച്വലായാണ് ചടങ്ങ് സംഘടിപ്പിച്ചത്. 9.75 കോടി കർഷകർ പദ്ധതിയുടെ ഗുണഭോക്താക്കളാണ്.
Also Read: വിവോ വൈ 53എസ് ഇന്ത്യയിലെത്തി, അറിയാം സവിശേഷതകൾ
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പ്രകാരം സർക്കാർ ഇതുവരെ ഒമ്പത് ഘട്ടങ്ങളിലായി 1.57 ലക്ഷം കോടി രൂപയാണ് കേന്ദ്രം കൈമാറിയത്. പ്രതിവർഷം ആറായിരം രൂപയാണ് പദ്ധതി വഴി കർഷകരുടെ അക്കൗണ്ടുകളിൽ എത്തുക. ചെറുകിട കർഷകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ അവതരിപ്പിച്ച പദ്ധതിയിലേക്ക് രണ്ടര ഏക്കറിൽ താഴെ കൃഷി ഭൂമിയുള്ള ആർക്കും അപേക്ഷിക്കാം.
സർക്കാർ 2.28 കോടി പിഎം-കിസാൻ ഗുണഭോക്താക്കളെ കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ചടങ്ങിൽ പങ്കെടുത്ത കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. ഇതിലൂടെ 2.32 ലക്ഷം കോടി രൂപയുടെ വായ്‌പ കർഷകർക്ക് ലഭിച്ചെന്നും നരേന്ദ്ര സിംഗ് തോമർ അറിയിച്ചു.