ETV Bharat / business

മൈക്രോ-ചെറുകിട മേഖലയില്‍ പ്രതിസന്ധിയെന്ന് റിപ്പോർട്ട് - CII-Hyderabad-MSME NEWS

മൈക്രോ- ചെറുകിട ഇടത്തരം വ്യാപാര മേഖല വെല്ലുവിളികൾ നേരിടുന്നതായി റിപ്പോർട്ട്. രാജ്യത്താകെ 12 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയാണിത്.

മൈക്രോ-ചെറുകിട ഇടത്തരം സംരംഭങ്ങളും (എംഎസ്എംഇ) വെല്ലുവിളികളും
author img

By

Published : Oct 10, 2019, 1:42 PM IST

ഹൈദരാബാദ്; രാജ്യത്താകെ 12 കോടിയിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മൈക്രോ-ചെറുകിട ഇടത്തരം വ്യാപാര മേഖല വെല്ലുവിളികൾ നേരിടുന്നതായി ഹൈദരാബാദിലെ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഉച്ചകോടി ചർച്ച ചെയ്യുകയുണ്ടായി.
45 % ഉൽപ്പാദനവും 40 % കയറ്റുമതിയും വഹിക്കുന്ന മൈക്രോ -ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) നിരവധി തിരിച്ചടികൾ നേരിടുകയും അവയിൽ ചിലത് അടച്ചുപൂട്ടുകയുമാണെന്നാണ് റിപ്പോർട്ട്.
സാമ്പത്തിക മാന്ദ്യത്തിന്‍റെ ഫലങ്ങൾ മൈക്രോ വ്യവസായങ്ങളിൽ പ്രകടമാണെന്ന് ചെറുകിട വ്യവസായ വികസന ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ നടന്ന സിഐഐ ഉച്ചകോടി , ചെറുകിട, ഇടത്തരം സംരംഭങ്ങളോട് ഡിജിറ്റൽ സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തി മത്സരം വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹാരിക്കാതെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് വളർച്ച കൈവരിക്കാൻ ആകില്ല. റിപ്പോർട്ടുകൾ പ്രകാരം, എം‌എസ്എംഇക്ക് 45 ലക്ഷം കോടി രൂപയുടെ വായ്പ ആവശ്യമുണ്ട്. എന്നാൽ ഫണ്ടിന്‍റെ 18 ശതമാനം മാത്രമാണ് ലഭിക്കുന്നത്. എം‌എസ്‌എംഇയ്ക്ക് വായ്പ അനുവദിക്കണമെന്ന് 2018 ജനുവരിയിൽ കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ പൊതുമേഖലാ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.

നിർമ്മല സീതാരാമൻ ധനമന്ത്രിയായ ശേഷം വിവിധ ഉത്തേജക പാക്കേജുകൾ എം‌എസ്‌എംഇകൾക്കായി പ്രഖ്യാപിച്ചതിന്‍റെ ഫലമായി, രാജ്യത്തൊട്ടാകെയുള്ള 250 ജില്ലകളിൽ ബാങ്ക് ലോൺ മേളകൾ നടന്നിരുന്നു.

മറ്റ് രാജ്യങ്ങളും ഇടത്തരം, ചെറുകിട വ്യവസായ മേഖലയും
എല്ലാത്തരം ഉൽപ്പന്നങ്ങളുമായി ചൈന ലോക വിപണികളിൽ നിറയുകയാണ്. ഇടത്തരം, ചെറുകിട വ്യവസായങ്ങൾക്ക് അടിസ്ഥാന ധനകാര്യ സേവനങ്ങൾ നൽകുന്നതിനായി ചൈന കഴിഞ്ഞ ദശകത്തിൽ 1,000 ഗ്രാമീണ കമ്മ്യൂണിറ്റി ബാങ്കുകൾ തുറന്നു.
സിംഗപ്പൂർ പ്രത്യേകിച്ചും ചെറുകിട വ്യവസായ മേഖലയിൽ സൈബർ സുരക്ഷ സജ്ജമാക്കുകയാണ്. ഓസ്‌ട്രേലിയൻ സർക്കാർ മിച്ച വസ്തുക്കൾ വാങ്ങുന്നത് ഇടത്തരം, ചെറുകിട വ്യവസായ മേഖലയിൽ നിന്നാണ്. ന്യൂസിലാന്‍റിന്‍റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്‍ റെ(ജിഡിപി) 28 ശതമാനം വരുന്നത് ഇടത്തരം, ചെറുകിട വ്യവസായ മേഖലയിൽ നിന്നാണ്. ജർമ്മനിയിൽ, രാജ്യത്തെ ആകെ തൊഴിലവസരങ്ങളുടെ 60 ശതമാനം സൃഷ്ടിക്കുന്നത് ഈ മേഖലയാണ്.
അഞ്ച് പതിറ്റാണ്ട് മുമ്പ് എം‌എസ്‌എംഇയുടെ വികസനത്തിനായി അടിസ്ഥാന പ്രവർത്തനങ്ങൾ ആരംഭിച്ച രാജ്യമാണ് ജപ്പാൻ.

കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നത് പോലെ ഇന്ത്യൻ എം‌എസ്‌എം‌ഇകളെ നിലവിലെ 29 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തിയാൽ തന്നെ തൊഴിലില്ലായ്മ കുറയും. മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ സാമ്പത്തിക വെല്ലുവിളികൾ ലഘൂകരിക്കുകയും സാങ്കേതികവിദ്യ ഉപയോഗിച്ച് അവരെ ശാക്തീകരിക്കുകയും ചെയ്യുന്നത് വികസനത്തിലേക്കുള്ള ഒരു ചുവട് വെപ്പായിരിക്കുമെന്നും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) ഉച്ചകോടി ചർച്ച ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.