ETV Bharat / business

പൊതുമേഖലാ ബാങ്ക് മേധാവികളെ കാണാന്‍ കേന്ദ്ര ധനകാര്യ മന്ത്രി - ഇന്ന് പൊതുമേഖലാ ബാങ്ക് തലവന്മാരെ കാണും

ലോണുകള്‍, റിപ്പോറേറ്റ്, ഓണ്‍ലൈന്‍ ലോണ്‍ അപേക്ഷ, വാതില്‍പ്പടി ബാങ്കിങ് തുടങ്ങിയ കാര്യങ്ങളും ചര്‍ച്ചയാകും. ഉച്ചക്ക് 2.30ന് വിഗാന്‍ ഭവനിലാണ് യോഗം.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍
author img

By

Published : Sep 19, 2019, 1:00 PM IST

ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമയപരിധിക്കുള്ളില്‍ ലയനം പൂര്‍ത്തിയാക്കുന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. 2020 ഏപ്രില്‍ ഒന്നിന് മുമ്പാണ് ബാങ്കുകളുടെ ലയനം പൂര്‍ത്തിയാക്കേണ്ടത്. ലോണുകള്‍, റിപ്പോറേറ്റ്, പലിശയിളവ്, ഓണ്‍ലൈന്‍ ലോണ്‍ അപേക്ഷ, വാതില്‍പ്പടി ബാങ്കിങ് തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചയാകും.

ഉച്ചക്ക് 2.30ന് വിഗാന്‍ ഭവനിലാണ് യോഗം. പൊതുമേഖലാ ബാങ്കുകളുടെ മാനേജിങ്ങ് ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, സിഇഒമാര്‍ എന്നിവരുമായാണ് ചര്‍ച്ച. യോഗത്തില്‍ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാറും പങ്കെടുക്കും.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ ഉള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ ലയനവും ഉത്തേജനപാക്കേജുകളും പ്രഖ്യാപിക്കുന്നത്. എന്നാല്‍ ഇതില്‍ എത്ര തീരുമാനങ്ങള്‍ ഹ്രസ്വകാലത്ത് ഗുണം ചെയ്യുമെന്ന ആശങ്ക സാമ്പത്തിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുണ്ട്. നാളെ നിര്‍ണായകമായ ജിഎസ്‌ടി കൗണ്‍സില്‍ ഗോവയില്‍ യോഗം ചേരും. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് തുടരുന്നതിനിടെ വാഹനങ്ങളുടെ ജിഎസ്‌ടി കുറക്കണമെന്ന ആവശ്യം പരിഗണിക്കുമോയെന്നതാണ് യോഗത്തെ ശ്രദ്ധേയമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.