ന്യൂഡൽഹി: ഇന്ത്യൻ വിപണിയെ ലക്ഷ്യമിട്ട് പേര് മാറ്റി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. പുതിയ ബ്രാന്‍റ് ഐഡന്‍റിറ്റിയുടെ ഭഗമായി കിയ മോട്ടോഴ്‌സ് എന്നതിന് പകരം "കിയ ഇന്ത്യ" എന്ന പേരാകും ഇനി കമ്പനി രാജ്യത്ത് ഉപയോഗിക്കുക. പുതിയ പേര് തിങ്കളാഴ്‌ചയാണ് കമ്പനി ഔദ്യാഗികമായി പ്രഖ്യാപിച്ചത്. കിയ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് മുഴുവൻ പേര്.
Also Read:ലോക്ക് ഡൗൺ : 'കമ്പ്യൂട്ടറുകളടക്കം കേടാകാതിരിക്കാന്‍ നിശ്ചിത സമയം പ്രവര്‍ത്തനാനുമതി വേണം'
പേരിനൊപ്പം ലോഗോയും കിയ മാറ്റിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ അനന്തപുർ ഫാക്‌ടറിയിൽ പുതിയ ലോഗോയുടെ നിർമാണം കമ്പനി ആരംഭിച്ചിട്ടുണ്ട്. ആ വർഷം ആദ്യം ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ വെച്ചാണ് കിയ പുതിയ ലോഗോ അനാച്ഛാദനം ചെയ്‌തത്. 2019ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച കിയ കാറുകളുടെ വിൽപ്പനയിൽ നാലാമതാണ്. ഏറ്റവും വേഗം 2,50,000 കാറുകൾ വിറ്റഴിക്കുക എന്ന നേട്ടവും കിയ സ്വന്തമാക്കിയിരുന്നു.