കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേ. കമ്പനിക്കെതിരെ യുക്തിരഹിതമായ നടപടികളാണ് അമേരിക്ക സ്വീകരിക്കുന്നത് അധികാരം ഉപയോഗിച്ച് കമ്പനിയുടെ ന്യായമായ അവകാശങ്ങളെ തടയുന്ന നടപടായാണ് ട്രംപ് ഗവണ്‍മെന്‍റ് നടപ്പിലാക്കുന്നതെന്നും ഹുവാവേ വ്യക്തമാക്കി.
അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്ന് കാണിച്ചാണ് ഹുവാവേ ഉള്‍പ്പെടെ എഴുപതോളം ഉല്‍പന്നങ്ങളെയാണ് കഴിഞ്ഞ ദിവസം അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സംഭവത്തില്‍ കമ്പനിക്ക് പിന്തുണയുമായി ചൈനയും രംഗത്തെത്തിയിരുന്നു. ഹുവാവേക്കെതിരായ നടപടി പിന്‍വലിച്ചില്ലെങ്കില്‍ അമേരിക്കക്കെതിരെ ചൈന കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
5ജി നെറ്റ് വര്‍ക്ക് വരാനിരിക്കെ കമ്പനിക്കെതിരെ അമേരിക്ക നടപടി എടുത്തത് കമ്പനിയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഹുവാവേയുടെ 5ജി സേവനങ്ങള്‍ അമേരിക്കയിലെത്താന്‍ കാലതാമസം നേടാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്.