കൊല്‍ക്കത്ത: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കാനൊരുങ്ങി ബ്രിട്ടാനിയ. മാന്ദ്യത്തെ നേരിടാനുള്ള ആദ്യ പടിയായാണ് കമ്പനി ഉല്‍പന്നങ്ങള്‍ക്ക് വില വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ അഞ്ച്, ആറ് മാസങ്ങളായി വിപണിയില്‍ മാന്ദ്യത്തിന് സാക്ഷ്യം വഹിക്കുകയാണും ജനുവരി മാസം വരെ വിപണിയില്‍ നിന്ന് കാര്യമായി ഒന്നും പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും കമ്പനി ഇൻഡസ്ട്രീസ് ഹെഡ് വിനയ് സുബ്രഹ്മണ്യം പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും അധികം ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന ബിസ്ക്കറ്റുകളില്‍ ഒന്നാണ് ബ്രിട്ടാനിയ. എന്നാല്‍ കുറച്ചു കാലങ്ങളായി വിപണി നഷ്ടത്തിലാണെന്ന് ഇതില്‍ നിന്ന് കരകയറാനുള്ള ശ്രമമാണ് കമ്പനിയുടെ പുതിയ നീക്കം. വളരെ ശ്രദ്ധയോടെയാണ് കമ്പനി പുതിയ നീക്കം നടത്തിയിരിക്കുന്നത്. ഇതിന്‍റെ ഫലം ഞങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാമമാത്രമായ വില മാത്രമാണ് വര്‍ധിപ്പിക്കുന്നത്. നിര്‍മ്മാണ ചിലവുകള്‍ പരമാവധി കുറക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. ഇനിയും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനാണ് കമ്പനിയുടെ തീരുമാനം. നിലവില്‍ ഇന്ത്യയില്‍ 33 ശതമാനം വിപണിയാണ് ബ്രിട്ടാനിയക്ക് അവകാശപ്പെടാന്‍ സാധിക്കുന്നത് എന്നും വിനയ് പറഞ്ഞു.