2018-19 സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇനി വെറും 37 ദിവസം മാത്രമാണുള്ളത്. ആദായ നികുതിദായകര്‍ ഏറെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. ത്തരക്കാര്‍ക്ക് ഉപകാരപ്പെടാവുന്ന ചില നിയമപരമായ ഇളവുകള്‍ വായനക്കാര്‍ക്ക് മുമ്പില്‍ ഇടിവി ഭാരത് സമര്‍പ്പിക്കുന്നു.
1. സീറോ ടാക്സ് ലൈബലിറ്റി
നിങ്ങളുടെ കണക്കുകള്‍ കൃത്യമായി കൈകാര്യം ചെയ്യുന്നതോടെ സീറോ ടാക്സ് ലൈബലിറ്റിയില്‍ എത്തിച്ചേരാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. ഇതിനായി നിങ്ങളുടെ അവസാന നികുതി ഡ്രാഫ്റ്റില്‍ വരുത്തിയ കിഴിവുകള്‍ നിലവിലെ കണക്കില്‍ ഉള്‍ക്കൊള്ളിക്കുക. ഉദാഹരണത്തിന് 2,500 രൂപ ഇങ്ങനെ ഉള്‍ക്കൊള്ളിച്ചാല്‍ മൂന്നര ലക്ഷം വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടി വരില്ല. നിലവില്‍ നികുതി നല്‍കേണ്ട വരുമാന പരിധി 2.5 ലക്ഷമാണ്.
2. സെക്ഷന്‍ 80 സിയുടെ ഉപയോഗം
ഭൂരിഭാഗം നികുതിദായകരും സെക്ഷന്‍ 80 സിയുടെ ഉപയോഗം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല. അല്ലെങ്കില്‍ അവര്‍ക്ക് ഈ വകുപ്പിനെക്കുറിച്ച് വേണ്ട രീതിയിലുള്ള അറിവില്ല എന്നതാണ് സത്യം. 1961 ഐടി ആക്ടിലെ ഈ വകുപ്പ് വേണ്ട വിധത്തില്‍ ഉപയോഗിക്കുകയാണെങ്കില്‍ 1.5 ലക്ഷം രൂപവരെ ആദായ നികുതിയില്‍ ഇളവ് ലഭിക്കുന്നതാണ്.
3. നികുതിയില്‍ നിന്ന് ഒഴിവാക്കിയ നിക്ഷേപങ്ങളുടെ പട്ടിക തയ്യാറാക്കുക
നിങ്ങള്‍ ആദായ നികുതി തയ്യാറാക്കുമ്പോള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കിയ നിക്ഷേപങ്ങളുടെ പട്ടിക തയ്യാറാക്കി വെക്കേണ്ടതാണ്. പ്രധാനമായും ഹൗസ് റെന്‍റ് അലവന്‍സ്, പ്രൊവിഡന്‍റ് ഫണ്ട്, പബ്ലിക്ക് പ്രൊവിഡന്‍റ് ഫണ്ട്, നാഷണല്‍ പെന്‍ഷന്‍ സ്കീം, മ്യൂചല്‍ ഫണ്ടുകള്‍, രണ്ട് കുട്ടികള്‍ക്ക് മുകളിലുള്ളവരുടെ ട്യൂഷൻ ഫീസ്, അണുകുടുംബങ്ങള്‍ക്കുള്ള ആരോഗ്യ സംരക്ഷണ പദ്ധതികള്‍ എന്നിവ ഇതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടവയാണ്.
4. ഭവന വായ്പ പലിശ കണക്കാക്കുക
നിങ്ങളുടെ ഭവനവായ്പയില്‍ പലിശയടക്കം നിങ്ങള്‍ തിരിച്ചടക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആദായ നികുതിയില്‍ ഇളവ് ആവകാശപ്പെടാവുന്നതാണ്. രണ്ട് ലക്ഷം രൂപയുടെ വരെ ഇളവ് ഈ വകുപ്പില്‍ ലഭിക്കാവുന്നതാണ്.
5. സ്റ്റാന്‍റേഡ് കിഴിവ് കണക്കാക്കുക
2018ലെ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ആദായ നികുതിദായകര്‍ക്ക് 40,000 രൂപവരെ സ്റ്റാന്‍റേഡ് കിഴിവ് ലഭിക്കുന്നതാണ്. ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ റിട്ടേഴ്സ്മെന്‍റ് എന്നിവയ്ക്ക് പകരം വയ്ക്കാനാണ് ഇത്രയും കിഴിവ് ലഭിക്കുന്നത്.
6. എന്‍പിഎസ്- അധിക ആനുകൂല്യം
നിങ്ങളുടെ വരുമാനത്തില്‍ നിന്ന് വര്‍ഷം ഒന്നര ലക്ഷം രൂപ എന്‍പിഎസില്‍ നിക്ഷേപിച്ചാല്‍ അമ്പതിനായിരം രൂപയുടെ കിഴിവ് നിങ്ങള്‍ക്ക് ആദായ നികുതിയില്‍ ലഭിക്കുന്നതാണ്. പല നികുതിദായകര്‍ക്കും ഇതിനെക്കുറിച്ച് കാര്യമായ വിവരങ്ങള്‍ അറിയില്ല. സെക്ഷന്‍ 80 സിയില്‍ ഈ വകുപ്പിനെ കുറിച്ച് കൂടുതലായി പറയുന്നുണ്ട്.