ജയ്‌പൂർ: നെറ്റ്ഫ്ലിക്സിന്‍റെ ജനപ്രിയ സീരീസ് ആയ മണി ഹീസ്റ്റിന്‍റെ ഫിനാലെ സീസണ്‍ കാണാൻ ജീവനക്കാർക്ക് അവധി നൽകി ഒരു ഇന്ത്യൻ കമ്പനി. ജയ്‌പൂർ ആസ്ഥാനമായുള്ള വെർവ് ലോജിക്കാണ് മണി ഹീസ്റ്റ് കാണാൻ സെപ്‌റ്റംബർ മൂന്നിന് ജീവനക്കാർക്ക് അവധി നൽകുന്നത്.
Also Read: ജിഡിപിയിൽ കുതിച്ചുചാട്ടം ; ആദ്യപാദത്തില്‍ 20.1 ശതമാനത്തിന്‍റെ വളർച്ച
നെർവ് ലോഡജിക്കിന്‍റെ സിഇഒ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നെറ്റ്ഫ്ലിക്സ് & ചിൽ ഹോളിഡേ എന്ന് അവധിക്ക് കമ്പനി പേരും നൽകി. മണി ഹീസ്റ്റിന്‍റെ അവസാന സീസൺ രണ്ട് ഭാഗങ്ങളായാണ് പുറത്തിറങ്ങുന്നത്.
സെപ്റ്റംബര്‍ മൂന്നിന് ആദ്യ ഭാഗവും ഡിസംബര്‍ മൂന്നിന് രണ്ടാം ഭാഗവും റിലീസ് ചെയ്യും. ഓരോ ഭാഗത്തിലും അഞ്ച് എപ്പിസോഡുകള്‍ വീതം ആകെ പത്ത് എപ്പിസോഡുകളായാണ് സീരീസ് ക്രമീകരിച്ചിരിക്കുന്നത്. അലെക്സ് പിന സംവിധാനം ചെയ്‌ത സ്പാനിഷ് സീരീസിൽ അൽവാരോ മോർട്ടെയാണ് കേന്ദ്രകഥാപാത്രമായ പ്രൊഫസറുടെ വേഷം അവതരിപ്പിക്കുന്നത്.