തിരുവനന്തപുരം: ഇന്നും ഇന്ധനവില കൂട്ടി എണ്ണ കമ്പനികള്‍. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 112.25, ഡീസല്‍ വില 105.94 രൂപയുമായി ഉയര്‍ന്നു.
എണ്ണക്കമ്പനികള്‍ പ്രതിദിനം വില ഉയര്‍ത്തുന്നത് സാധാരണക്കാരുടെ ദൈനദിന ജീവിതം പ്രയാസത്തിലാക്കി. ഇന്ധനവില ഉയര്‍ന്നതോടെ പച്ചക്കറി അടക്കം അവശ്യ സാധനങ്ങള്‍ക്ക് വലിയ രീതിയില്‍ വില കുതിച്ചുയരുകയാണ്. അതിനിടെ വില അനിയന്ത്രിതമായി കൂടുമ്പോഴും അധിക നികുതി ഒഴിവാക്കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളും തയ്യാറായിട്ടില്ല.
വില കുറയ്ക്കാനായി ഇന്ധനവില ജി.എസ്.ടി.യില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സംസ്ഥാനങ്ങളുടെ എതിര്‍പ്പ് കാരണം അടുത്തിടെ ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനത്തില്‍ നിന്നും പിന്മാറുകയായിരുന്നു.
Also Read: ഇനിയും ആളിക്കത്തും എണ്ണവില ; അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഉയരുന്നു
ഇന്ധനവില വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്വാകാര്യ ബസുകള്‍ ഈ മാസം ഒമ്പത് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങും. യാത്രാകൂലി വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് തീരുമാനം. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നും കിലോ മീറ്റര്‍ ചാര്‍ജ് ഒരു രൂപയായി ഉയര്‍ത്തണമെന്നുമാണ് പ്രധാന ആവശ്യം. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് ആറ് രൂപയും തുടര്‍ന്നുള്ള ചാര്‍ജ് 50 ശതമാനമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
ആഗോള മാര്‍ക്കറ്റില്‍ അസംസ്കൃത എണ്ണയുടെ വില ഉയരുന്നതാണ് രാജ്യത്ത് എണ്ണവില ഉയര്‍ത്താന്‍ കാരണമായി എണ്ണക്കമ്പനികള്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വില 1.33 ശതമാനം ഉയര്‍ന്ന് ബാരലിന് 6266 ഡോളറിലാണ് ലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.