മുംബൈ: രാജ്യത്തെ വ്യോമയാന മേഖലയെ പ്രതിസന്ധിയിലാക്കി വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബെയ്ന്‍ ഫ്യൂവലിന് വില കുതിക്കുന്നു. 2.5 ശതമാനമാനത്തിന്‍റെ വര്‍ധനവാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഏപ്രില്‍ ഒന്നിന് 8.1 ശതമാനമാണ് വര്‍ധിച്ചത്. ഇതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 10.6 ശതമാനത്തിന്‍റെ വര്‍ധനവ്. മാര്‍ച്ചിനെ അപേക്ഷിച്ച് വിമാന യാത്ര നിരക്കില്‍ ഏപ്രിലില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായത്. ഇന്ധന വില ഇനിയും വര്‍ധിക്കുന്നത് ആഭ്യന്തര അന്താരാഷ്ട്ര യാത്രക്കാരെ ബാധിക്കും.
ഏപ്രിലില്‍ ഒരു കിലോലിറ്ററിന് 63,472.22 രൂപയായിരുന്നു. എന്നാല്‍ ഇത് മെയ് ഒന്നിന് 65,067.85 രൂപയാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മുംബൈയിലാകട്ടെ 63,447.54 രൂപ എന്നത് 65,029.29 രൂപയായും ഉയര്‍ന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇവിടങ്ങളില്‍ ഇന്ധനം എത്തിക്കുന്നത്. നിലവില്‍ ഒരു വിമാനത്തിന്‍റെ പ്രവര്‍ത്തന ചിലവില്‍ മുപ്പത് ശതമാനവും ഇന്ധന കമ്പനികള്‍ നല്‍കുന്നുണ്ട്.