ETV Bharat / business

കേന്ദ്രബജറ്റില്‍ പരമ്പരാഗത മേഖലയെ പരിഗണിച്ചില്ലെന്ന് മത്സ്യതൊഴിലാളി ഐക്യവേദി - മത്സ്യമേഖല

മത്സ്യ വരൾച്ചാ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ലെന്ന് മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ്

budget 2020  fishermen association  പരമ്പരാഗത മേഖല  ബജറ്റ് 2020  കേന്ദ്ര ബജറ്റ് 2020  ബജറ്റ് 2020 ഇന്ത്യ  ധനകാര്യ ബജറ്റ് 2020  2020 ബജറ്റിന്റെ ആഘാതം  ബജറ്റ് 2020 ഏറ്റവും പുതിയ വാർത്ത  Budget 2020  Union Budget 2020  Budget 2020 India  Budget 2020 Latest News  Budget 2020 Latest Updates  Impact of Budget 2020  മത്സ്യതൊഴിലാളി ഐക്യവേദി  സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ്  മത്സ്യമേഖല  സ്വകാര്യസംരംഭകർ
കേന്ദ്രബജറ്റ് പരമ്പരാഗത മേഖലക്ക് ഗുണകരമല്ലാത്തതെന്ന് മത്സ്യതൊഴിലാളി ഐക്യവേദി
author img

By

Published : Feb 1, 2020, 7:51 PM IST

കൊച്ചി: പരമ്പരാഗത മേഖലയിൽ തൊഴിൽ വർധിപ്പിക്കുന്ന നിർദേശങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ലെന്ന് മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ്. ഇന്ത്യയിലെ പരമ്പരാഗത മത്സ്യമേഖല പ്രതിസന്ധി നേരിടുകയാണ്. എന്നാൽ ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ല. മത്സ്യമേഖല 200 ലക്ഷം ടണ്ണിലേക്ക് ഉല്‍പാദനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കാണുന്നത് ഉല്‍പാദകര്‍ക്ക് പകരം ഉല്‍പന്നത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേന്ദ്രബജറ്റ് പരമ്പരാഗത മേഖലക്ക് ഗുണകരമല്ലെന്ന് മത്സ്യതൊഴിലാളി ഐക്യവേദി

സ്വകാര്യ സംരംഭകർക്കാണ് ബജറ്റ് ഊന്നൽ നൽകുന്നത്. മത്സ്യമേഖലയിലെ പുതിയ നിക്ഷേപങ്ങളെന്നത് ഈ മേഖലയുടെ യാഥാർഥ്യം കണക്കിലെടുത്ത് മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂ. ആധുനികവൽകരണവും സഹകരണവൽകരണവും ഉറപ്പുവരുത്തുന്ന നിർദേശങ്ങളൊന്നും കേന്ദ്രബജറ്റിൽ ഇടം പിടിച്ചിട്ടില്ല. ലോകം തിരസ്കരിച്ച സ്വകാര്യസംരംഭത്തിലൂടെ സുസ്ഥിര വികസനമെന്ന മാതൃകയാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. മത്സ്യ വരൾച്ചാ പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. കുത്തകകൾക്ക് വേണ്ടിയുള്ള ബജറ്റാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചെതെന്നും ചാൾസ് ജോർജ് കുറ്റപ്പെടുത്തി.

Intro:Body:പരമ്പരാഗത മേഖലയിൽ തൊഴിൽ വർധിപ്പിക്കുന്ന നിർദേശങ്ങളൊന്നും കേന്ദ്ര ബജറ്റിലില്ലെന്ന് മത്സ്യതൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡന്റ് ചാൾസ് ജോർജ് . ഇന്ത്യയിലെ തെണ്ണൂറ് ലക്ഷം വരുന്ന പരമ്പരാഗത മത്സ്യമേഖല പ്രതിസന്ധി നേരിടുകയാണ്. എന്നാൽ ഈ പ്രതിസന്ധി മറികടക്കുന്നതിനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ല. മത്സ്യമേഖലയിൽ ഇരുന്നൂറ് ലക്ഷം ടണ്ണിലേക്ക് ഉല്പാദനം വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ കാണുന്നത് ഉല്പന്നത്തെയാണ് , ഉല്പാദകരെയല്ല. സ്വകാര്യ സംരഭകർക്കാണ് ഊന്നൽ നൽകുന്നത്. മത്സ്യമേഖലയിലെ പുതിയ നിക്ഷേപങ്ങൾ എന്നത് ഈ മേഖലയുടെ യാഥാർത്ഥ്യം കണക്കിലെടുത്ത് മാത്രമേ നടപ്പിലാക്കാൻ പാടുള്ളൂ. ആധുനികവൽക്കരണവും സഹകരണ വൽക്കരണവും ഉറപ്പു വരുത്തുന്ന ക്രിയാതുമായ നിർദ്ദേശങ്ങളൊന്നും കേന്ദ്ര ബജറ്റിൽ ഇടം പിടിച്ചിട്ടില്ല. ലോകം തിരസ്ക്കരിച്ച സ്വകാര്യ സംരംഭത്തിലൂടെ സുസ്ഥിര വികസനമെന്ന മാതൃകയാണ് കേന്ദ്രസർക്കാർ പിന്തുടരുന്നത്. മത്സ്യ വരൾച്ചാ പാക്കേജ് പ്രഖാപിക്കണമെന്ന ആവശ്യം പരിഗണിച്ചില്ല. കുത്തകകൾക്ക് വേണ്ടിയുള്ള ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചെതെന്നും ചാൾസ് ജോർജ്ജ് കുറ്റപ്പെടുത്തി.

Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.