കണ്ണൂര്‍/തൃശൂര്‍: പൊതുബജറ്റ് കനത്ത തെറ്റിദ്ധാരണ ഉണ്ടാക്കുന്നതെന്ന് സാമ്പത്തിക വിദഗ്‌ധന്‍ വി.ദേവദാസ്. കാൻസറിന് മരുന്ന് കൊടുക്കുന്നതിന് പകരം ബാൻഡേയിഡ് വെച്ച് മറയ്‌ക്കുകയാണ് നിർമല സീതാരാമൻ ചെയ്‌തത്. മധ്യവർഗത്തിനും കോർപ്പറേറ്റുകൾക്കും നിലമൊരുക്കി കൊടുക്കുന്ന ബജറ്റാണിത്. സാധാണക്കാരെയും കർഷകരെയും അഭിസംബോധന ചെയ്യുന്നത് ശരിയായ രീതിയിൽ അല്ല. ലാഭത്തിൽ പോകുന്ന പൊതുമേഖല സ്ഥാപനങ്ങൾ പോലും സ്വകാര്യ വൽക്കരിക്കുന്നതിനിടെ വിദ്യാഭ്യാസത്തിലും വിദേശ നിക്ഷേപം ഒരുക്കുകയാണ് ധനമന്ത്രി ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഇന്നത്തെ പരിമിതികൾക്കുള്ളില്‍ നിന്നുകൊണ്ട് അവതരിപ്പിക്കാന്‍ സാധിക്കുന്ന മികച്ച ബജറ്റാണിതെന്ന് സാമ്പത്തിക വിദഗ്‌ധന്‍ ഡോ.ഇ.എം.തോമസ് അഭിപ്രായപ്പെട്ടു. അതേസമയം യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാത്ത, ആഗ്രഹങ്ങളിലൂന്നിയുള്ള ബജറ്റാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.