ETV Bharat / business

നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ച് ഒകെഎക്‌സ് - ക്രിപ്റ്റോ എക്സ്ചേഞ്ച് ഒകെഎക്‌സ്

ദക്ഷിണേഷ്യൻ മേഖലയിലെ എല്ലാ ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കൾക്കും 100 ഓകെബി ടോക്കണുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

crypto exchange okex  നീരജ് ചോപ്രയ്ക്ക് പാരിദോഷികം  ക്രിപ്റ്റോ എക്സ്ചേഞ്ച്  ക്രിപ്റ്റോ എക്സ്ചേഞ്ച് ഒകെഎക്‌സ്  neeraj chopra
നീരജ് ചോപ്രയ്ക്ക് പാരിദോഷികം പ്രഖ്യാപിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ച് ഒകെഎക്‌സ് (OKEx)
author img

By

Published : Aug 19, 2021, 2:29 PM IST

അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയ നീരജ് ചോപ്രയ്‌ക്ക് 100 ഓകെബി(OKB) പാരിതോഷികം പ്രഖ്യാപിച്ച് ക്രിപ്റ്റോ എക്സ്ചേഞ്ചായ ഒകെഎക്‌സ്( OKEx). ലോകത്തിലെ രണ്ടാമത്തെ വലിയ ക്രിപ്‌റ്റോ കറൻസി എക്സ്ചേഞ്ചാണ് ഓകെഎക്‌സ്.

Also Read:'ഇനിയും ഏറെ നേടാനുണ്ട്, ബയോപിക്കുകള്‍ പിന്നെയാവാം'; നീരജ് ചോപ്ര ഇടിവി ഭാരതിനോട്

ദക്ഷിണേഷ്യൻ മേഖലയിലെ എല്ലാ ഒളിമ്പിക് സ്വർണ മെഡൽ ജേതാക്കൾക്കും 100 ഓകെബി ടോക്കണുകൾ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഒകെഎക്‌സിന്‍റെ നേറ്റീവ് എക്സ്ചേഞ്ച് ടോക്കണാണ് ഒകെബി.

നിലവിൽ ഒരു ഒകെബിക്ക് 1.5 ലക്ഷം ഇന്ത്യൻ രൂപയാണ് മൂല്യം. എക്‌സ്ചേഞ്ചിൽ അക്കൗണ്ട് ആരംഭിക്കുമ്പോൾ അത്‌ലറ്റുകളുടെ വാലറ്റിൽ ടോക്കണ്‍ ക്രെഡിറ്റാകുമെന്ന് ഒകെഎക്‌സ് അറിയിച്ചു.

നേരത്തേ ക്രിപ്റ്റോ എക്‌സ്ചേഞ്ച് ബിറ്റ്ബിൻസ് ഇന്ത്യക്ക് വേണ്ടി ടോക്കിയോയിൽ മെഡൽ നേടിയ താരങ്ങൾക്ക് ബിറ്റ് കോയിന്‍ എസ്ഐപി( bitcoin systematic investment plan -SIP) പ്രഖ്യാപിച്ചിരുന്നു.

സ്വർണ മെഡലിന് രണ്ട് ലക്ഷം രൂപ, വെള്ളി നേടിയവർക്ക് ഒരു ലക്ഷം, വെങ്കല മെഡൽ ജേതാക്കൾക്ക് 50,000 രൂപ എന്നിങ്ങനെയാണ് എസ്‌ഐ‌പി പ്രഖ്യാപിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.