ETV Bharat / business

കൊച്ചിയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം അറിയിച്ച് അബുദാബി എണ്ണക്കമ്പനി

കൊച്ചി പെട്രോ കെമിക്കല്‍ കോംപ്ലെക്സില്‍ നിക്ഷേപം നടത്താന്‍ താല്‍പാര്യമറിയിച്ച് അബുദാമി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ സഹമന്ത്രിയും അഡ്‌നോക് സി.ഇ.ഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്.

പിണറായി വിജയന്‍
author img

By

Published : Feb 14, 2019, 1:15 PM IST

നിക്ഷേപത്തിനായി ഒരു പുതിയ കമ്മിറ്റി രൂപികരിക്കും. കമ്മിറ്റി പഠനം നടത്തിയതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തില്‍ നിക്ഷേപം നടത്തണമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, യൂസഫ് അലി എം എ , അഡ്നോക് ആക്ടിങ് സിഇഒ മുഹമ്മദ് അൽ അർയാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Intro:Body:

കൊച്ചിയില്‍ നിക്ഷേപം നടത്താന്‍ താല്‍പര്യം അറിയിച്ച് അബുദാബി എണ്ണക്കമ്പനി

കൊച്ചി പെട്രോ കെമിക്കല്‍ കോംപ്ലെക്സില്‍ നിക്ഷേപം നടത്താന്‍ താല്‍പാര്യമറിയിച്ച് അബുദാമി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ സഹമന്ത്രിയും അഡ്‌നോക് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്.  

ഇതിനായി ഒരു പുതിയ കമ്മിറ്റിയെ രൂപികരിക്കും. ഈ കമ്മിറ്റി പഠനം നടത്തിയതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ അടിസ്ഥാന സൗകര്യവികസനത്തില്‍ നിക്ഷേപം നടത്തണമെന്നും ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഇന്ത്യൻ സ്ഥാനപതി നവ്ദീപ് സിങ് സൂരി, യൂസഫ് അലി എം എ , അഡ്നോക് ആക്ടിങ് സിഇഒ മുഹമ്മദ് അൽ അർയാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.