ETV Bharat / briefs

അണ്ടര്‍ 17 ലോകകപ്പ്; പ്രതീക്ഷകള്‍ പങ്കുവെച്ച് അതിഥി ചൗഹാന്‍

ഇംഗ്ലീഷ് വനിതാ ലീഗ് ഫുട്ബോളില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് അതിഥി ചൗഹാന്‍. നിലവില്‍ വെസ്റ്റ് ഹാം യുണൈറ്റഡിന്‍റെ വല കാക്കുന്നത് അതിഥിയാണ്.

under-17 world cup news aditi chauhan news അണ്ടര്‍ 19 ലോകകപ്പ് വാര്‍ത്ത അതിഥി ചൗഹാന്‍ വാര്‍ത്ത
അതിഥി ചൗഹാന്‍
author img

By

Published : Jun 26, 2020, 10:39 PM IST

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ വനിതാ ഫുട്ബോളിന്‍റെ പ്രചാരത്തിന് ഇടയാക്കുമെന്ന് അതിഥി ചൗഹാന്‍. ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീമിന്‍റെ വല കാക്കുന്ന ഗോള്‍ കീപ്പറാണ് അതിഥി. കായിക രംഗത്ത് പ്രത്യേകിച്ച് ഫുട്ബോളില്‍ പെണ്‍കുട്ടികള്‍ക്ക് നിരവധി അവസരങ്ങളാണ് ഉള്ളതെന്ന് രക്ഷിതാക്കളെ ലോകകപ്പ് ബോധ്യപ്പെടുത്തും. ഇതിലൂടെ കായിക രംഗത്ത് താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് വളര്‍ന്ന് വരാന്‍ സാഹചര്യം ഒരുങ്ങും. നിലവില്‍ വളര്‍ന്ന് വരുന്ന പല വനിതാ ഫുട്ബോള്‍ താരങ്ങളും രക്ഷിതാക്കളുടെ പിന്തുണയില്ലെന്ന് പരാതിപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതായും അതിഥി ചൗഹാന്‍ പറഞ്ഞു.

ഇംഗ്ലീഷ് വനിതാ ലീഗ് ഫുട്ബോളില്‍ കളിക്കുന്ന ആദ്യ ഇന്ത്യക്കാരി കൂടിയാണ് അതിഥി. വെസ്റ്റ് ഹാം യുണൈറ്റഡിന്‍റെ വലകാക്കുന്ന അതിഥി ഇന്ത്യയിലെ വനിതാ ഫുട്ബോളിന്‍റെ വളര്‍ച്ചക്കായി ഒരു അക്കാദമിയും ആരംഭിച്ചു.

2021 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളിലായാണ് അണ്ടര്‍ 17 ലോകകപ്പ് നടക്കുക. രാജ്യത്തിന്‍റെ കായിക മേഖലയിലെ വികസനം ലക്ഷ്യമിട്ടാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇതിന് ശേഷം 2022-ല്‍ വനിതാ ഏഷ്യാ കപ്പ് ഫുട്ബോളിനും ഇന്ത്യ വേദിയാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.