തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വെന്‍റിലേറ്ററിന്‍റെ സഹായം തുടരുന്നുണ്ട്. കുഞ്ഞിന്‍റെ അവസ്ഥ നിരീക്ഷിക്കാനായി വിദഗ്ധ സംഘം ആശുപത്രിയിലുണ്ട്.
നേരത്തെ ചികിത്സ നല്‍കിയ ഇളയ കുട്ടിയുടെ അവസ്ഥ മോശമായി വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച അര്‍ധ രാത്രിയാണ് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റത്. ഒരാഴ്ചയായിട്ടും ഇളയ കുട്ടിക്കേറ്റ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. ദേഹത്തേറ്റ 11 പരിക്കുകളും അതുപോലെ തന്നെയാണ്. മരുന്ന് നല്‍കിയിട്ടും പരിക്കില്‍ മാറ്റമില്ലാത്തതിനാല്‍ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിക്കും. പ്രാഥമിക ചികിത്സ ലഭിച്ച് ആശുപത്രി വിട്ട കുഞ്ഞിപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
റിമാന്‍ഡിലായ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മുട്ടം ജില്ല ജയിലിലാണ് ഇയാള്‍. രണ്ടു കുഞ്ഞുങ്ങളെ ആക്രമിച്ചതിനെ കുറിച്ചും കുഞ്ഞുങ്ങളുടെ അച്ഛന്‍ ബിജുവിന്‍റെ മരണത്തെ കുറിച്ചും ചോദ്യം ചെയ്യും.
തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ നിലയില്‍ മാറ്റമില്ല - ഏഴുവയസുകാരൻ
തൊടുപുഴയില്‍ മര്‍ദ്ദനമേറ്റ കുഞ്ഞിന്‍റെ തലച്ചോറിന്‍റെ പ്രവർത്തനം പൂർണമായും നിലച്ചു. പ്രതീക്ഷ വേണ്ടെന്ന് ഡോക്ടര്‍മാര്‍
തൊടുപുഴയിൽ ക്രൂരമർദ്ദനത്തിനിരയായ ഏഴുവയസുകാരന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. തലച്ചോറിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചു. വെന്‍റിലേറ്ററിന്‍റെ സഹായം തുടരുന്നുണ്ട്. കുഞ്ഞിന്‍റെ അവസ്ഥ നിരീക്ഷിക്കാനായി വിദഗ്ധ സംഘം ആശുപത്രിയിലുണ്ട്.
നേരത്തെ ചികിത്സ നല്‍കിയ ഇളയ കുട്ടിയുടെ അവസ്ഥ മോശമായി വരുന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ബുധനാഴ്ച അര്‍ധ രാത്രിയാണ് കുട്ടികള്‍ക്ക് മര്‍ദ്ദനമേറ്റത്. ഒരാഴ്ചയായിട്ടും ഇളയ കുട്ടിക്കേറ്റ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. ദേഹത്തേറ്റ 11 പരിക്കുകളും അതുപോലെ തന്നെയാണ്. മരുന്ന് നല്‍കിയിട്ടും പരിക്കില്‍ മാറ്റമില്ലാത്തതിനാല്‍ കുട്ടിയെ വീണ്ടും ആശുപത്രിയിലെത്തിക്കും. പ്രാഥമിക ചികിത്സ ലഭിച്ച് ആശുപത്രി വിട്ട കുഞ്ഞിപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.
റിമാന്‍ഡിലായ പ്രതി അരുണ്‍ ആനന്ദിനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മുട്ടം ജില്ല ജയിലിലാണ് ഇയാള്‍. രണ്ടു കുഞ്ഞുങ്ങളെ ആക്രമിച്ചതിനെ കുറിച്ചും കുഞ്ഞുങ്ങളുടെ അച്ഛന്‍ ബിജുവിന്‍റെ മരണത്തെ കുറിച്ചും ചോദ്യം ചെയ്യും.
ശരീരത്തിൽ 11 പരുക്കുകൾ; ഇളയകുട്ടിയും ക്രൂരമർദനത്തിന് ഇരയായെന്ന് റിപ്പോർട്ട്
തൊടുപുഴ ∙ കുമാരമംഗലത്ത് 7 വയസ്സുകാരനെ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ റിമാൻഡിലായ പ്രതി അരുൺ ആനന്ദിനെ പൊലീസ് ഇന്നു കസ്റ്റഡിയിൽ വാങ്ങും. രണ്ടു കുട്ടികളെയും ആക്രമിച്ചതു സംബന്ധിച്ചും കുട്ടികളുടെ അമ്മയായ യുവതിയുടെ ആദ്യ ഭർത്താവ് തിരുവനന്തപുരം സ്വദേശി ബിജുവിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ചും ചോദ്യം ചെയ്യും. നിലവിൽ മുട്ടം ജില്ലാ ജയിലിലാണ് പ്രതി.
ഇളയ കുട്ടിയായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ച സംഭവത്തിൽ അരുണിനെതിരെ കഴിഞ്ഞ ദിവസം പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേൽപ്പിക്കൽ എന്നീ വകുപ്പുകളും ചുമത്തി. ഈ കേസിൽ അരുണിനെ ചോദ്യം ചെയ്യാൻ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടും.
അരുൺ ആനന്ദ് ഇളയ കുട്ടിയോടു നടത്തിയ ക്രൂരത വെളിവാക്കുന്നതാണ് കോലഞ്ചേരിയിലെ ആശുപത്രിയിലെ പരിശോധനാ റിപ്പോർട്ട് . കുട്ടിയുടെ ദേഹത്ത് 11 പരുക്കുകളുണ്ട്. കൈ, കാൽ, നെറ്റി, പുറം, ജനനേന്ദ്രിയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരുക്ക്. പരുക്ക് പലതും ഒരാഴ്ചയിലേറെ പഴക്കമുള്ളതാണ്. പാടുകൾ അവശേഷിക്കുന്നതിനാൽ വലിയ മർദനത്തിന് കുട്ടി ഇരയായെന്നു കരുതുന്നു. കുട്ടികളുടെ അമ്മയുടെ ദേഹത്തും പരുക്കുകളുണ്ട്. ഇവരെയും പരിശോധനയ്ക്കു വിധേയയാക്കി. റിപ്പോർട്ട് അടുത്ത ദിവസം പൊലീസിനു കൈമാറും.
Conclusion: