ഡല്‍ഹി: 2022ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തൊമര്‍. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന എല്ലാ കുടുംബങ്ങള്‍ക്കും ഇതേ കാലയളവില്‍ വീട് നിര്‍മ്മിച്ചു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്‍റെ കാര്‍ഷിക നയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും സഹകരിക്കണം സ്വാമി നാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങ് വില നല്‍കും. കഴിഞ്ഞ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ജനപ്രിയ നയങ്ങള്‍ പുതിയ സര്‍ക്കാര്‍ പിന്‍തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൃഷി വകുപ്പിന് പുറമെ ഗ്രാമീണ വികസനത്തിന്‍റെയും പഞ്ചായത്ത് രാജ് മന്ത്രാലയത്തിന്‍റെയും ചുമതലകൂടി പുതിയ മന്ത്രിസഭയില്‍ നരേന്ദ്ര സിംഗ് തൊമറിനുണ്ട്.