ന്യൂഡല്‍ഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ആഡംബര കാറുകൾ ഓൺലൈനിൽ ലേലത്തിന് വെക്കും. നീരവ് മോദിയുടെ വസതിയിലടക്കം മൂന്നിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന 13ഓളം കാറുകൾ എൻഫോഴ്സ്മെന്റെ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം കണ്ടുകെട്ടിയിരുന്നു. ഈ കാറുകളാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. അഞ്ച് കോടിയിലധികം വിലയുള്ള റോൾസ് റോയ്സ് ഗോസ്റ്റും ലേലത്തിന് വെച്ചിട്ടുണ്ടെന്നതാണ് റിപ്പോർട്ടുകൾ. മെഴ്സിഡസ് ബെൻസ് എസ്.യു.വി, പോർഷെ, ജാഗ്വാർ തുടങ്ങിയ കാറുകളും ലേലത്തിനുണ്ട്. മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷനാണ് ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നത്. നേരത്തെ നീരവ് മോദിൽ നിന്നും പിടിച്ചെടുത്ത 68ഓളം ചിത്രങ്ങളും ശിൽപ്പങ്ങളും ലേലത്തിൽ വിറ്റഴിച്ചിരുന്നു.
നീരവ് മോദിയുടെ ആഡംബര കാറുകൾ ലേലത്തിന്
എൻഫോഴ്സ്മെന്റെ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം കണ്ടുകെട്ടിയ 13ഓളം കാറുകളാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 14,000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിയുടെ ആഡംബര കാറുകൾ ഓൺലൈനിൽ ലേലത്തിന് വെക്കും. നീരവ് മോദിയുടെ വസതിയിലടക്കം മൂന്നിടങ്ങളിലായി പാർക്ക് ചെയ്തിരുന്ന 13ഓളം കാറുകൾ എൻഫോഴ്സ്മെന്റെ് ഡയറക്ടറേറ്റ് കഴിഞ്ഞ വർഷം കണ്ടുകെട്ടിയിരുന്നു. ഈ കാറുകളാണ് ലേലത്തിൽ വെച്ചിരിക്കുന്നത്. അഞ്ച് കോടിയിലധികം വിലയുള്ള റോൾസ് റോയ്സ് ഗോസ്റ്റും ലേലത്തിന് വെച്ചിട്ടുണ്ടെന്നതാണ് റിപ്പോർട്ടുകൾ. മെഴ്സിഡസ് ബെൻസ് എസ്.യു.വി, പോർഷെ, ജാഗ്വാർ തുടങ്ങിയ കാറുകളും ലേലത്തിനുണ്ട്. മെറ്റൽ സ്ക്രാപ് ട്രേഡ് കോർപറേഷനാണ് ഓൺലൈൻ ലേലം സംഘടിപ്പിക്കുന്നത്. നേരത്തെ നീരവ് മോദിൽ നിന്നും പിടിച്ചെടുത്ത 68ഓളം ചിത്രങ്ങളും ശിൽപ്പങ്ങളും ലേലത്തിൽ വിറ്റഴിച്ചിരുന്നു.
https://www.indiatoday.in/india/story/nirav-modi-car-auction-rolls-royce-mumbai-1509905-2019-04-25
Conclusion: